Sunday, September 16, 2012

അക്ഷര ത്തെറ്റുകള്‍


അക്ഷര ത്തെറ്റുകള്‍ ഇരുളുകള്‍ വീണ ഇടവഴി ക്കൊണുകള്‍ താണ്ടി രഘു നടന്നു കൊണ്ടിരുന്നു രഘുവിന്റെ പാതകള്‍ സമയത്തെക്കാള്‍ വളരെ ചെറുതാണെന്ന് തോന്നി. മനസ്സിന്റെ ക്യാന്വാ്സില്‍ പതിഞ്ഞ ചിത്രങ്ങള്ക്ക് നിറങ്ങള്‍ വച്ചിരിയ്ക്കുന്നു. നിര്ത്തി ഇട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഇരുപ്പുരപ്പിച്ച്ചുകൊണ്ട് അയാള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശിശിരത്തിന്റെ വരവരിയിച്ച്ച മരച്ച്ചില്ലയെ പോലെ രണ്ടോ മൂന്നോ പെര്‍ മാത്രം . പഴമയുടെ ജീര്ണനതകള്‍ ബാധിച്ച ജാലകത്തിലെ ജല കണികകളെ ചൂണ്ടു വിരല്‍ കൊണ്ട് തുടച്ച്ചതിനു ശേഷം അയാള്‍ തന്റെ കൈ വിരലുകള്‍ കുപ്പായത്തിനു മുകളില്‍ തുടച്ചു . അയാളുടെ ശരീരത്തില്‍ അവിടിവിടെയായി പൊടിഞ്ഞ വിയര്‍പ്പിന്‍ കണങ്ങള്‍ മന്ദമാരുതനോടൊപ്പം ചേര്‍ന്ന് അയാളെ പുല്കി കൊണ്ടിരുന്നു . രഘു തന്റെ കണ്ണുകള്‍ അടച്ചു. കണ്ണുകള്‍ രഘുവിനോട് കഥപരയുന്നതായി അയാള്ക്ക് തോന്നി. ബസിനുള്ളില്‍ തെളിഞ്ഞു നിന്ന മങ്ങിയ വെളിച്ചം അസ്തമിച്ചിരുന്നു. ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റ് അയാളുടെ കീശയിലെ നാണയ ത്തുട്ടുകളെ ചിലപ്പിച്ച്ചുകൊണ്ടിരുന്നു. ഇത്രയൊക്കെ ആണെന്കിലും അയാള്‍ക്ക്‌ തന്റെ ചിന്ത കളില്‍ നിന്നുണരാന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം കൊണ്ട് കീറി ത്തുടങ്ങിയ തന്റെ ചെറിയ തുകല്‍ ബാഗ് രഘു അടുത്ത സീറ്റിലേയ്ക്ക് യന്ത്രികമെന്നോണം വച്ചു. ജാലകത്തിനു വെളിയില്‍ നിറമില്ലാത്ത കാഴ്ച്ചകള്‍ ഓടി മറയുംപോളും രഘു അവയ്ക്കിടയില്‍ നിരഭേതങ്ങളെ തിരഞ്ഞു കൊണ്ടിരുന്നു. ജയിലിന്റെ കല്‍ മതിലുകള്ക്ക് വെളിയിലെ ലോകം ഇനി തനിയ്ക്ക് സ്വന്തം. നിലാവുള്ള രാത്രികളില്‍ വര വറിയിക്കാതെ ഒഴുകിയെത്തുന്ന സര്പ്പ ഗന്ധിപ്പൂക്കളുടെ പരിമളം ഒന്നുമാത്രമായിരുന്നു രഖുവിന്റെ സിരകളിലെ ലഹരി. നീണ്ട കാത്ത്തിരിപ്പുകല്‍ക്കൊടുവില്‍ വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന പരോള്‍ ദിനങ്ങളില്‍ മകള്ക്കൊ രു കളിക്കൂട്ടുകാരനായി അയാള്‍ മാറി. ഉണരുമ്പോള്‍ സ്വപ്നമാണെന്ന പരിഭവത്തോടെ അവള്‍ ചുറ്റും നോക്കുമ്പോള്‍ നഷ്ടപ്പെട്ട ഒരു കളിപ്പാട്ടാത്തെ ഓര്ത്തുു വിങ്ങുന്ന മനസ്സ് അവളുടെ കണ്ണുകളെ നനയിച്ച്ചിരുന്നു ........................ അയാള്‍ കണ്ണ്‌ുകള്‍ അടച്ചു.............................. ചിന്തകള്‍ മസ്തിഷ്കത്തില്‍ ഒരു മായാ പ്രപഞ്ചം തീര്ത്തിരിയ്ക്കുന്നു. ബസ്സ് മുന്നെയ്ക്ക് കുതിയ്ക്കുകയായിരുന്നു തണുത്ത കാറ്റിന്റെ കാഠിന്യം കുറച്ചധികമാണെങ്കിലും പുതു ജീവന്റെ ഊഷ്മളത യോടെ അയാള്‍ അത് ആസ്വദിച്ചു കൊണ്ടേ ഇരുന്നു. കാലങ്ങള്‍ പലതു പോയ്പോയെന്കിലും മധുരപൂര്ണയമാല്ലത്ത്ത ഒരു ഗതകാലം രഖുവിനെ ഇപ്പോളും വെട്ടയടിക്കൊണ്ടിരുന്നു. അനധത്വമെന്ന കണ്ണുനീര്‍ കൈവിരല്‍ കൊണ്ടോപ്പിയ സ്ത്രീ അയാളുടെ മുത്തശ്ശി ആയി മാറി. ജീവിതത്ത്തിലോരിയ്ക്കളും അയാള്ക്ക് അങ്ങിനെ ഒരു ചിന്ത ഉണ്ടാകേണ്ടി വന്നിട്ടില്ല,,,,ഉണ്ടാകാന്‍ അവര്‍ സമ്മതിച്ചിട്ടില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി പക്ഷേ ജീവിതം പ്രവച്ചന്നതീതമാണ്. കൌമാരത്തിന്റെ നിറ പ്പകിട്ടില്‍ കണ്ണുകളില്‍ തിമിരം ബാധിച്ചു. അവന്‍ ഭോഗത്തിന്റെ അപ്പക്കഷണം തേടി ഇരുളുകള്‍ മൂടിയ തെരുവ് വിളക്കുകള്‍ക്ക് കീഴെ അലഞ്ഞു നടന്നു. ........... അതോട് കൂടി തന്നെ വീട്ടിലേയ്ക്കുള്ള വരവുകള്‍ നിലച്ചു. കോളേജിന്റെ ഇടനാഴികകളില്‍ ....മുളം കാടുകാളില്‍ ...മയക്കു മരുന്ന് സിരകളില്‍ പടര്ത്തി അവന്‍ ശാന്തിയുടെ പുതിയ അര്ത്ഥള തലങ്ങള്‍ തേടി യിരുന്നു. അന്ധമായ കണ്ണ് കളോടെ , ഭ്രാന്തമായ തൃഷ്ണ യോടെ അവന്‍ വീട്ടില്‍ ചെന്നത് കാശിനു വേണ്ടി യായിരുന്നു. വാക്കുകള്‍ വാക്ക് തര്ക്ക്ങ്ങളായി ......അവയവങ്ങളില്‍ ഭ്രാന്തിന്റെ ഉന്മാദ നൃത്തം ...... ഒരു കയ്യബദ്ധം ....അതായിരുന്നു സത്യം ...ജീവന്‍ കയ്യുകളില്‍ കിടന്നു പിടഞ്ഞു പിടഞ്ഞു ഇല്ലതെയായപ്പോള്‍ മനസ്സില്‍ ബാധിച്ച മരവിപ്പിന് മരണത്തിന്റെ ഗന്ധമായിരുന്നു. അയാള്‍ കണ്ണുകള്‍ തുറന്നു .................ക്ഷൌരം ചെയ്യാത്ത താടിരോമങ്ങളെ അമര്ത്തിയോന്നു തടവിയിട്ടു കണ്ണുകളില്‍ നിറഞ്ഞ അശ്രു ബിന്ദുക്കളെ കൈത്തലം കൊണ്ട് തുടച്ചു കളഞ്ഞു. അയാളുടെ തിരിച്ചറിവുകള്‍ അക്ഷരങ്ങലായ്‌ മാറി അത് കടലാസ് തുണ്ടുകളില്‍ കഥ കളായി പിറന്നു അവ പലവെട്ടം സര്‍പ്പ ഗന്ധി പൂക്കളുടെ പരിമളം പോലെ ജയിലിന്റെ കല്‍ മതിലുകള്‍ തകര്ത്തു പുറ ത്തെയ്ക്കൊഴുകി. അതെ അയാളിലെ കഥാകാരന്‍ ലോകത്തിനു മുന്നില്‍ പിറക്കുകയായിരുന്നു. ജയില്‍ വളപ്പിലെ ജീവിതങ്ങള്‍ അയാളുടെ കഥാപാത്രങ്ങളായി. ........ഒടുവില്‍ അയാളുടെ ഉള്ളിലെ തിരിച്ചറിവിന്റെ തിരി നാളത്തെ കാത്തു സൂക്ഷിയ്ക്കുവാന്‍, അയാളുടെ വിഷാദങ്ങള്ക്ക്ന സന്ത്വനമാകുവാന്‍ ................അവള്‍ എത്തി ........... ബസ്സ് നീങ്ങുകയാണ് .......പുലര്കാലങ്ങളെ പുല്കുവാന്‍ കൊതിയ്ക്കുന്ന മഞ്ഞുതുള്ളികളെ സാക്ഷിയാക്കി ...... "ജീവിതം വര്ണണ ശോഭ മാണ്......................പക്ഷേ നിറങ്ങള്‍ വേണ്ട രീതിയില്‍ ചാലിയ്ക്കുംപോള്‍ മാത്രം" -----------------------------------------------------------------------ഒടിയന്‍