Sunday, August 9, 2015

കരയുന്ന മരങ്ങൾ (വീപിംഗ് ട്രീസ്‌ )

കരയുന്ന മരങ്ങൾ (വീപിംഗ് ട്രീസ്‌ )
************************************
കുറച്ചു അത്യാവശ്യങ്ങൾ കൊണ്ടാണ് അടുത്ത ടൗണിൽ പോകാൻ തീരുമാനിച്ചത് . അപ്പോഴേയ്ക്കും നാലുമണി ആയിരുന്നു . പെട്ടെന്ന് തയ്യാറായി പാറിപ്പറന്ന മുടിയെ ഒതുക്കി നിരത്തുവാൻ ഒരു തൊപ്പിയും വച്ചു ഞാൻ കവലയിലെ വണ്ടിത്തടത്തിൽ നിൽക്കുംപോളും താമസിച്ചു പോയതിന്റെ നിരാശയും അതോടൊപ്പം ആവിശ്യങ്ങൾ പെട്ടെന്ന് പൂര്തികരിച്ച്ചു വീട്ടിൽ തിരിച്ചെത്താനും ഉള്ള കണക്കുകൂട്ടലുകൾ ആയിരുന്നു മനസ്സ് നിറയെ . ദൂരെ നിന്നും എത്തിയ ബസ്സ്‌ ഏകദേശം എന്റെ അരികിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ നില ഉറപ്പിച്ചപ്പോൾ ആണ് എനിയ്ക്ക് സ്ഥല കാല ബോധം തിരിച്ചു കിട്ടിയത് . അധികം ആരും അവിടെ ഇറങ്ങാൻ ഉണ്ടായിരുന്നില്ല ഞാൻ ഉള്ളിലേയ്ക്ക് കയറി പുറകു വശത്ത് ഒരു സീറ്റിൽ ഇരുന്നു . തൊട്ടടുത്ത്‌ ഇരിയ്ക്കുന്നത് ഇത്തിരി പ്രായം ഉള്ള ഒരു കപ്പട മീശ ചേട്ടനാണ് . ടൌണിൽ പോകാനുള്ള ടിക്കറ്റെടുത്ത് ഞാൻ ഒതുങ്ങി കൂടി ഇരുന്നു . അര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു സ്കൂളിനു മുന്നിലെത്തിയിരുന്നു തിക്കും തിരക്കുമായി ബസ്സിലേയ്ക്കു കയറി സീറ്റുകൾ ചാടിപ്പിടിച്ച്ചു കൂടുകരോട് കളിച്ചുകൊണ്ടും ചിരിച്ചുകൊണ്ടും കലപില ബഹളം വച്ചുകൊണ്ട് മിരുന്നു കുട്ടികൾ . പിൻ വശത്ത് പില്ലെരോടടികൂടി സീറ്റ് കരസ്ഥമാക്കിയ ഒരു ടീച്ചര് ചുറ്റും ഉള്ള കുട്ടികളെ Discipline പഠിപ്പിയ്ക്കുന്നു . രംഗം ആകെ ശബ്ദ മുഖരിതം ... കാഴ്ചകളിൽ നിന്ന് കണ്ണെടുത്ത്‌ മനസ്സുകൊണ്ട് വീണ്ടും എന്റെ കൂട്ടിക്കിഴിയ്ക്കലുകളിൽ എത്തി നിന്നു . ബസ്സ്‌ മുന്നെയ്ക്ക് പായുകയാണ് . ചുറ്റുമുള്ള ലോകം എന്നെ വലം വയ്ക്കുന്നു . ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു . എന്റെ മനസ്സിനെ കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിച്ചു തൊട്ടടുത്ത കമ്പിയിൽ പിടിച്ചു നില്ക്കുന്ന കുട്ടിയുടെ മുഖത്തേയ്ക്കു ആണ് ദൃഷ്ടി പതിഞ്ഞത് . സുന്ദരനായ ഒരു ബാലൻ അവൻ പുറത്തേയ്ക്ക് നോക്കി നില്ക്കുകയാണ് കാഴ്ച്ചയിൽ ഏകദേശം പത്തുവയസ്സ് പ്രായം തോന്നിയ്ക്കും കയ്യിലൊരു പ്ലാസ്റ്റിക്‌ കവറിൽ പുസ്തകങ്ങൾ മടക്കി പിടിച്ചിരിയ്ക്കുന്നു കുറെ കാലമായി അങ്ങിനെ പിടിച്ചത് കൊണ്ടാകണം കവറിൽ ചായങ്ങൾ മാഞ്ഞു തുടങ്ങിയിരിയ്ക്കുന്നു .... മുറിഞ്ഞുപോയ അക്ഷരങ്ങളെ കൂട്ടിയോജിപ്പിച്ച്ചു കൊണ്ട് ഞാനാ പേര് വായിച്ചു പിന്നെ അവന്റെ മുഖത്തേയ്ക്കും ... ആ കണ്ണുകൾ ഇത്തിരി ജലർദ്രമായിരിയ്ക്കുന്നു കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന പളുങ്ക് മണികൾ പുറത്തേയ്ക്ക് വരാതെ നില്ക്കുന്നു . പുറത്തേയ്ക്ക് നോക്കി ആണ് അവൻ നില്ക്കുന്നതെങ്കിലും കാഴ്ചകൾ കണ്ണുകളിൽ തങ്ങുന്നില്ല എന്നത് മുഖത്തുനിന്നും വ്യക്തം . തലയിൽ വച്ചിരുന്ന തൊപ്പിയുടെ shade നടിയിലൂടെ ഞാൻ അവനെ നോക്കി ഇരുന്നു .ആൾക്കൂട്ടത്തിൽ തനിയെ എന്ന വേദനയോടെ എന്റെമുന്നിൽ ആ പത്തു വയസ്സുകാരൻ . എന്റെ മനസ്സില് പലതരം ചിന്തകൾ ഉയർന്നു . ചോതിയ്ക്കണം എന്നുണ്ട് എങ്കിലും...... എന്റെ മനസ്സിന്റെ കോണുകളിൽ പതിയിരുന്ന നിഷ്ക്രീയത എന്നെ പിന്നേയ്ക്ക് വലിച്ചു കൊണ്ടിരുന്നു . എങ്ങിനെ എന്ന് എനിയ്ക്കറിയില്ല ഞാൻ അറിയാതെ തന്നെ എന്റെ കൈ ഉയര്ന്നു . അവൻ പിടിച്ചു നിന്ന കംബിയുടെമുകളിലൂടെ അവന്റെ കൈകളിൽ ഞാൻ തൊട്ടു . അവൻ പെട്ടെന്ന് മുഖം തിരിച്ചു എനെ നോക്കി ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചു ...... പക്ഷേ അത് അവന്റെ മുഖത്ത് യാതൊരു വിധ ഭാവ ഭേതങ്ങളും വരുത്തിയില്ല ഒരു നിമിഷം എന്നെ നോക്കിയിട്ട് കൈ നീക്കി അവൻ വീണ്ടും ദൂരേയ്ക്ക് നോക്കി നിന്നു . ബസ്സ്‌ അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ അടുത്തിരുന്ന കപ്പട മീശക്കാരൻ എഴുനേറ്റു പോയിരുന്നു ഞാൻ നീങ്ങി ഇരുന്നു അവനെ വിളിച്ചു ഇരിയ്ക്കാൻ പറഞ്ഞു .... വേണ്ട ചേട്ടാ ഞാൻ നിര്ബന്ധിച്ചു..... നീ ഇരിയ്ക്കു അവസാനം അവൻ എനിയ്ക്കരികിൽ ഇരുന്നു .
നിന്റെ പേരെന്താ ......
എന്റെ ചോദ്യം ശൂന്യതകളിലെവിടെയോ പ്രതിധ്വനിച്ചു . ഒരുനിമിഷം ആലോചിച്ചു നിന്നിട്ട് ഞാൻ വീണ്ടും അവനോടു ചോതിച്ചു.
നീ ഏതു ക്ലാസ്സിൽ പഠിയ്ക്കുന്നു .....
വീണ്ടും ശൂന്യത ഞാൻ വീണ്ടും ചോതിച്ചു
രാധാമണി ടീച്ചർ ഇപ്പോളും ഈ സ്കൂളിൽ ഇല്ലേ .....
സത്യത്തിൽ ആ സ്കൂളിൽ അങ്ങിനെ ഒരു ടീച്ചർ ഉണ്ടായിരുന്നോ എന്നുപോലും നിയ്ക്കറിയില്ല അവൻ പതിയെ എന്നെ നോക്കി പറഞ്ഞു
ഏതു രാധാമണി ടീച്ചർ ...
വയസ്സായ ടീച്ചർ ആണോ ...
ഞാൻ പറഞ്ഞു
അതെ ...
ടീച്ചർ പെൻഷൻ ആയി ...
ഓ .....
അതിരിയ്ക്കട്ടെ നിന്റെ പേരെന്താ ....
കയ്യിലിരുന്ന പ്ലാസ്റ്റിക്‌ കവർ ഒന്നൊതുക്കി പിടിച്ചു കൊണ്ട് അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു
ഇർഷാദ് ...
ആഹാ നല്ലപേര്‌ ആണല്ലോ .... നിന്റെ വീടെവിടാ .......
മുല്ലേരി മുക്ക് .......
വീട്ടില് ആരൊക്കെ ഉണ്ട് ....
...മൌനം .....
ആട്ടെ നീ എന്തിനാ കരഞ്ഞത് .....
ഞാനോ ... കരഞ്ഞില്ലല്ലോ ...
ഇപ്പൊ എനിയ്ക്കൊരു കാര്യം പിടികിട്ടി നീ കരഞ്ഞു ....
കരഞ്ഞു ....
ആട്ടെ എന്തിനാ നീ കരഞ്ഞത് ....
വീണ്ടും മൌനം .....
സാരമില്ല ഇഷ്ടമില്ലച്ചാൽ പറയണ്ട ..... ഞാൻ വെളിയിലേയ്ക്കു നോക്കി ഇരുന്നു .... പുറം കാഴ്ചകളിൽ കണ്ണുകൾ ഉറയ്ക്കാതെ ....മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു .
ചേട്ടാ .... ഇടറിയ ഒരു ശബ്ദമായിരുന്നു എന്നെ ഉണര്ത്തിയത് . ഞാൻ അവന്റെ മുഖത്തേയ്ക്കു നോക്കി ....
....ഞാൻ വീട്ടിൽ ചെല്ലുപോൾ അച്ഛൻ ഉണ്ടാകില്ല.....വാക്കുകൾ ഇടറി നിന്നു .
ആട്ടെ അതിനു നീ എന്തിനാ സങ്കടപ്പെടുന്നെ ....നിന്റെ അച്ഛൻ വരില്ലേ ....
ഇല്ല.... ആ വാക്കുകൾ മുറിഞ്ഞു ..... എന്ത് പറയണം ചോതിയ്ക്കണം എന്നറിയാതെ ഞാൻ വിവശനായി
നിന്റെ അച്ഛൻ എവിടെയാ പോയത് ....
അവന്റെ മുഖം കുനിഞ്ഞു . ഒരുനിമിഷം നിശബ്ദനായി .
എന്നാൽ അവന്റെ നിശബ്ദതയെ ഭേതിച്ചുകൊണ്ട്‌ അവൻ പറഞ്ഞു ..
അച്ഛൻ ജയിലിലാ ..... കുറച്ചു ദിവസമായി വീട്ടിലുണ്ടുയിരുന്നു . വയ്കിട്ടു ഞാൻ എത്തുമ്പോൾ എന്റെകൂടെ കളിയ്ക്കും എന്നെ കുളിപ്പിയ്ക്കും .. എന്റെ കൂടെ ആഹാരം കഴിയ്ക്കും ... ഉറങ്ങാൻ നേരം കഥപറഞ്ഞു തരും ഞാൻ ഉറങ്ങും വരെ എന്റെ തലയിലും നെറ്റിയിലും തടവിത്തരും .... ഞാൻ എപ്പോളെങ്കിലും ഉണർന്നാൽ അപ്പോഴും അച്ഛന്റെ കൈ അവിടെത്തന്നെ ഉണ്ടാകും ....എനിയ്ക്ക് വലിയ ഇഷ്ടമാ അച്ഛനെ ....സ്നേഹത്തിന്റെ തൂമഴ കാത്തിരിയ്ക്കുന്ന ഒരു വേഴാമ്പലിനെ ഞാൻ അവന്റെ വാക്കുകളിൽ കണ്ടു ...... ആഹ പിന്നെ എന്തിനാ നീ കരഞ്ഞേ .... ഇന്ന് രാവിലെ അച്ഛനെ കണ്ടില്ല അമ്മ പറഞ്ഞു അച്ഛൻ പുറത്ത് പോയതാണെന്ന് . ഞാൻ സ്കൂളിൽ വരുന്ന വരെ കാത്തു കണ്ടില്ല ..സ്കൂളിലും താമസിച്ചു അതിലെനിയ്ക്ക് സങ്കടം ഇല്ല .. പക്ഷേ ന്റെ വീടിനടുത്തുള്ള അജ്മൽ പറഞ്ഞു അച്ഛൻ ജയിലിൽ പോയെന്നു .....എനിയ്ക്കറിയില്ല ...എന്നോടാരും പറഞ്ഞില്ല ... അച്ഛനും .... ഞാൻ ചെല്ലുംപോൾ അച്ഛൻ ഉണ്ടാക്കിത്തന്ന പമ്പരം കാണുമ്പോൾ ...... അവന്റെ വാക്കുകൾ മുറിഞ്ഞു ..... ഞാൻ അകെ സ്തബ്ദനായി .....ഇടതു കൈകൊണ്ടു ഞാൻ അവന്റെ കരം ഗ്രഹിച്ചു
മോനെ .. ഒരുപക്ഷേ നിന്റെ അച്ഛൻ തിരിച്ചു പോയിട്ടുണ്ടാകാം ....നീ വിഷമിയ്ക്കന്ദ നിന്റെ ഈശ്വരനോട് എന്നും പ്രര്ധിയ്ക്കൂ നിന്റെ അച്ഛൻ തിരിച്ചു വരും എന്നെന്നേയ്ക്കുമായി .... നിന്റെ കളിപ്പാട്ടമായി ... കൂട്ടുകാരനായി ...ഉരുണ്ടു കൂടിയ കണ്ണുനീർ തുള്ളികൾ കവിളുകളെ മുത്തമിട്ടുകൊണ്ട് അവന്റെ പുസ്തകങ്ങൾക്ക് മുകളിലേയ്ക്ക് വീണു . അത് തുടച്ചു കൊണ്ട് അവൻ എന്റെ മുഖത്തേയ്ക്കു നോക്കി ചിരിയ്ക്കുവാൻ ശ്രമിച്ചു . കടയില നിന്ന് സാധനം മേടിച്ചപ്പോൾ കിട്ടിയ ഒരു മിട്ടായി ഞാൻ അവന്റെ കയ്യിൽ കൊടുത്തു അവൻ അത് കൈ വെള്ളയിൽ വച്ചു പുറത്തേയ്ക്ക് നോക്കി ഇരുന്നു ..... വളര്ന്നെങ്കിലും ചിലപ്പോൾ നമ്മൾ മുതിർന്നവർ കുഞ്ഞുങ്ങൾക്ക്‌ മുന്നിൽ ഒന്നുമല്ലാതെ ആകാറുണ്ട് . സ്നേഹം കൊതിയ്ക്കുന്ന മനസ്സിനെ എന്ത് കൊണ്ടാണ് തൃപ്തിപ്പെടുത്താൻ കഴിയുക ... ഒരു പുലർകാലത്തിൽ അവനോടു യാത്രപറയാൻ നില്ക്കാതെ അവന്റെ നെറുകയിൽ ചുംബിച്ചു നടന്നു നീങ്ങിയ അവന്റെ അച്ഛൻ .... അവനു നഷ്ടപ്പെട്ട അവന്റെ കളിപ്പാട്ടം ..... ജീവിതത്തിൽ ഒന്നും ഒന്നിനും പകരം വയ്ക്കാൻ ആകില്ല ...സ്നേഹത്ത്തിനുമുന്നിൽ തോറ്റ മനസ്സുമായി ഞാൻ ഇരുന്നു ഊട്ടിയിലെ കരയുന്ന മരങ്ങളെപോലെ ..... അവന്റെ സ്റ്റോപ്പ്‌ എത്തിയിരുന്നു . അവൻ ഇറങ്ങി ബസ്സ് മുന്നെയ്ക്ക് നീങ്ങി .... ഞാൻ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി ...... കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടന്ന ആ വയല വരമ്പിലൂടെ അവൻ ഓടുകയായിരുന്നു ..... മനസ്സ് നിറയെ പ്രതീക്ഷകളോടെ .....
ഒടിയൻ