Sunday, August 9, 2015

കരയുന്ന മരങ്ങൾ (വീപിംഗ് ട്രീസ്‌ )

കരയുന്ന മരങ്ങൾ (വീപിംഗ് ട്രീസ്‌ )
************************************
കുറച്ചു അത്യാവശ്യങ്ങൾ കൊണ്ടാണ് അടുത്ത ടൗണിൽ പോകാൻ തീരുമാനിച്ചത് . അപ്പോഴേയ്ക്കും നാലുമണി ആയിരുന്നു . പെട്ടെന്ന് തയ്യാറായി പാറിപ്പറന്ന മുടിയെ ഒതുക്കി നിരത്തുവാൻ ഒരു തൊപ്പിയും വച്ചു ഞാൻ കവലയിലെ വണ്ടിത്തടത്തിൽ നിൽക്കുംപോളും താമസിച്ചു പോയതിന്റെ നിരാശയും അതോടൊപ്പം ആവിശ്യങ്ങൾ പെട്ടെന്ന് പൂര്തികരിച്ച്ചു വീട്ടിൽ തിരിച്ചെത്താനും ഉള്ള കണക്കുകൂട്ടലുകൾ ആയിരുന്നു മനസ്സ് നിറയെ . ദൂരെ നിന്നും എത്തിയ ബസ്സ്‌ ഏകദേശം എന്റെ അരികിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ നില ഉറപ്പിച്ചപ്പോൾ ആണ് എനിയ്ക്ക് സ്ഥല കാല ബോധം തിരിച്ചു കിട്ടിയത് . അധികം ആരും അവിടെ ഇറങ്ങാൻ ഉണ്ടായിരുന്നില്ല ഞാൻ ഉള്ളിലേയ്ക്ക് കയറി പുറകു വശത്ത് ഒരു സീറ്റിൽ ഇരുന്നു . തൊട്ടടുത്ത്‌ ഇരിയ്ക്കുന്നത് ഇത്തിരി പ്രായം ഉള്ള ഒരു കപ്പട മീശ ചേട്ടനാണ് . ടൌണിൽ പോകാനുള്ള ടിക്കറ്റെടുത്ത് ഞാൻ ഒതുങ്ങി കൂടി ഇരുന്നു . അര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു സ്കൂളിനു മുന്നിലെത്തിയിരുന്നു തിക്കും തിരക്കുമായി ബസ്സിലേയ്ക്കു കയറി സീറ്റുകൾ ചാടിപ്പിടിച്ച്ചു കൂടുകരോട് കളിച്ചുകൊണ്ടും ചിരിച്ചുകൊണ്ടും കലപില ബഹളം വച്ചുകൊണ്ട് മിരുന്നു കുട്ടികൾ . പിൻ വശത്ത് പില്ലെരോടടികൂടി സീറ്റ് കരസ്ഥമാക്കിയ ഒരു ടീച്ചര് ചുറ്റും ഉള്ള കുട്ടികളെ Discipline പഠിപ്പിയ്ക്കുന്നു . രംഗം ആകെ ശബ്ദ മുഖരിതം ... കാഴ്ചകളിൽ നിന്ന് കണ്ണെടുത്ത്‌ മനസ്സുകൊണ്ട് വീണ്ടും എന്റെ കൂട്ടിക്കിഴിയ്ക്കലുകളിൽ എത്തി നിന്നു . ബസ്സ്‌ മുന്നെയ്ക്ക് പായുകയാണ് . ചുറ്റുമുള്ള ലോകം എന്നെ വലം വയ്ക്കുന്നു . ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു . എന്റെ മനസ്സിനെ കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിച്ചു തൊട്ടടുത്ത കമ്പിയിൽ പിടിച്ചു നില്ക്കുന്ന കുട്ടിയുടെ മുഖത്തേയ്ക്കു ആണ് ദൃഷ്ടി പതിഞ്ഞത് . സുന്ദരനായ ഒരു ബാലൻ അവൻ പുറത്തേയ്ക്ക് നോക്കി നില്ക്കുകയാണ് കാഴ്ച്ചയിൽ ഏകദേശം പത്തുവയസ്സ് പ്രായം തോന്നിയ്ക്കും കയ്യിലൊരു പ്ലാസ്റ്റിക്‌ കവറിൽ പുസ്തകങ്ങൾ മടക്കി പിടിച്ചിരിയ്ക്കുന്നു കുറെ കാലമായി അങ്ങിനെ പിടിച്ചത് കൊണ്ടാകണം കവറിൽ ചായങ്ങൾ മാഞ്ഞു തുടങ്ങിയിരിയ്ക്കുന്നു .... മുറിഞ്ഞുപോയ അക്ഷരങ്ങളെ കൂട്ടിയോജിപ്പിച്ച്ചു കൊണ്ട് ഞാനാ പേര് വായിച്ചു പിന്നെ അവന്റെ മുഖത്തേയ്ക്കും ... ആ കണ്ണുകൾ ഇത്തിരി ജലർദ്രമായിരിയ്ക്കുന്നു കണ്ണുകളിൽ തളം കെട്ടിനിൽക്കുന്ന പളുങ്ക് മണികൾ പുറത്തേയ്ക്ക് വരാതെ നില്ക്കുന്നു . പുറത്തേയ്ക്ക് നോക്കി ആണ് അവൻ നില്ക്കുന്നതെങ്കിലും കാഴ്ചകൾ കണ്ണുകളിൽ തങ്ങുന്നില്ല എന്നത് മുഖത്തുനിന്നും വ്യക്തം . തലയിൽ വച്ചിരുന്ന തൊപ്പിയുടെ shade നടിയിലൂടെ ഞാൻ അവനെ നോക്കി ഇരുന്നു .ആൾക്കൂട്ടത്തിൽ തനിയെ എന്ന വേദനയോടെ എന്റെമുന്നിൽ ആ പത്തു വയസ്സുകാരൻ . എന്റെ മനസ്സില് പലതരം ചിന്തകൾ ഉയർന്നു . ചോതിയ്ക്കണം എന്നുണ്ട് എങ്കിലും...... എന്റെ മനസ്സിന്റെ കോണുകളിൽ പതിയിരുന്ന നിഷ്ക്രീയത എന്നെ പിന്നേയ്ക്ക് വലിച്ചു കൊണ്ടിരുന്നു . എങ്ങിനെ എന്ന് എനിയ്ക്കറിയില്ല ഞാൻ അറിയാതെ തന്നെ എന്റെ കൈ ഉയര്ന്നു . അവൻ പിടിച്ചു നിന്ന കംബിയുടെമുകളിലൂടെ അവന്റെ കൈകളിൽ ഞാൻ തൊട്ടു . അവൻ പെട്ടെന്ന് മുഖം തിരിച്ചു എനെ നോക്കി ഞാൻ ചെറുതായൊന്നു പുഞ്ചിരിച്ചു ...... പക്ഷേ അത് അവന്റെ മുഖത്ത് യാതൊരു വിധ ഭാവ ഭേതങ്ങളും വരുത്തിയില്ല ഒരു നിമിഷം എന്നെ നോക്കിയിട്ട് കൈ നീക്കി അവൻ വീണ്ടും ദൂരേയ്ക്ക് നോക്കി നിന്നു . ബസ്സ്‌ അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ അടുത്തിരുന്ന കപ്പട മീശക്കാരൻ എഴുനേറ്റു പോയിരുന്നു ഞാൻ നീങ്ങി ഇരുന്നു അവനെ വിളിച്ചു ഇരിയ്ക്കാൻ പറഞ്ഞു .... വേണ്ട ചേട്ടാ ഞാൻ നിര്ബന്ധിച്ചു..... നീ ഇരിയ്ക്കു അവസാനം അവൻ എനിയ്ക്കരികിൽ ഇരുന്നു .
നിന്റെ പേരെന്താ ......
എന്റെ ചോദ്യം ശൂന്യതകളിലെവിടെയോ പ്രതിധ്വനിച്ചു . ഒരുനിമിഷം ആലോചിച്ചു നിന്നിട്ട് ഞാൻ വീണ്ടും അവനോടു ചോതിച്ചു.
നീ ഏതു ക്ലാസ്സിൽ പഠിയ്ക്കുന്നു .....
വീണ്ടും ശൂന്യത ഞാൻ വീണ്ടും ചോതിച്ചു
രാധാമണി ടീച്ചർ ഇപ്പോളും ഈ സ്കൂളിൽ ഇല്ലേ .....
സത്യത്തിൽ ആ സ്കൂളിൽ അങ്ങിനെ ഒരു ടീച്ചർ ഉണ്ടായിരുന്നോ എന്നുപോലും നിയ്ക്കറിയില്ല അവൻ പതിയെ എന്നെ നോക്കി പറഞ്ഞു
ഏതു രാധാമണി ടീച്ചർ ...
വയസ്സായ ടീച്ചർ ആണോ ...
ഞാൻ പറഞ്ഞു
അതെ ...
ടീച്ചർ പെൻഷൻ ആയി ...
ഓ .....
അതിരിയ്ക്കട്ടെ നിന്റെ പേരെന്താ ....
കയ്യിലിരുന്ന പ്ലാസ്റ്റിക്‌ കവർ ഒന്നൊതുക്കി പിടിച്ചു കൊണ്ട് അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു
ഇർഷാദ് ...
ആഹാ നല്ലപേര്‌ ആണല്ലോ .... നിന്റെ വീടെവിടാ .......
മുല്ലേരി മുക്ക് .......
വീട്ടില് ആരൊക്കെ ഉണ്ട് ....
...മൌനം .....
ആട്ടെ നീ എന്തിനാ കരഞ്ഞത് .....
ഞാനോ ... കരഞ്ഞില്ലല്ലോ ...
ഇപ്പൊ എനിയ്ക്കൊരു കാര്യം പിടികിട്ടി നീ കരഞ്ഞു ....
കരഞ്ഞു ....
ആട്ടെ എന്തിനാ നീ കരഞ്ഞത് ....
വീണ്ടും മൌനം .....
സാരമില്ല ഇഷ്ടമില്ലച്ചാൽ പറയണ്ട ..... ഞാൻ വെളിയിലേയ്ക്കു നോക്കി ഇരുന്നു .... പുറം കാഴ്ചകളിൽ കണ്ണുകൾ ഉറയ്ക്കാതെ ....മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു .
ചേട്ടാ .... ഇടറിയ ഒരു ശബ്ദമായിരുന്നു എന്നെ ഉണര്ത്തിയത് . ഞാൻ അവന്റെ മുഖത്തേയ്ക്കു നോക്കി ....
....ഞാൻ വീട്ടിൽ ചെല്ലുപോൾ അച്ഛൻ ഉണ്ടാകില്ല.....വാക്കുകൾ ഇടറി നിന്നു .
ആട്ടെ അതിനു നീ എന്തിനാ സങ്കടപ്പെടുന്നെ ....നിന്റെ അച്ഛൻ വരില്ലേ ....
ഇല്ല.... ആ വാക്കുകൾ മുറിഞ്ഞു ..... എന്ത് പറയണം ചോതിയ്ക്കണം എന്നറിയാതെ ഞാൻ വിവശനായി
നിന്റെ അച്ഛൻ എവിടെയാ പോയത് ....
അവന്റെ മുഖം കുനിഞ്ഞു . ഒരുനിമിഷം നിശബ്ദനായി .
എന്നാൽ അവന്റെ നിശബ്ദതയെ ഭേതിച്ചുകൊണ്ട്‌ അവൻ പറഞ്ഞു ..
അച്ഛൻ ജയിലിലാ ..... കുറച്ചു ദിവസമായി വീട്ടിലുണ്ടുയിരുന്നു . വയ്കിട്ടു ഞാൻ എത്തുമ്പോൾ എന്റെകൂടെ കളിയ്ക്കും എന്നെ കുളിപ്പിയ്ക്കും .. എന്റെ കൂടെ ആഹാരം കഴിയ്ക്കും ... ഉറങ്ങാൻ നേരം കഥപറഞ്ഞു തരും ഞാൻ ഉറങ്ങും വരെ എന്റെ തലയിലും നെറ്റിയിലും തടവിത്തരും .... ഞാൻ എപ്പോളെങ്കിലും ഉണർന്നാൽ അപ്പോഴും അച്ഛന്റെ കൈ അവിടെത്തന്നെ ഉണ്ടാകും ....എനിയ്ക്ക് വലിയ ഇഷ്ടമാ അച്ഛനെ ....സ്നേഹത്തിന്റെ തൂമഴ കാത്തിരിയ്ക്കുന്ന ഒരു വേഴാമ്പലിനെ ഞാൻ അവന്റെ വാക്കുകളിൽ കണ്ടു ...... ആഹ പിന്നെ എന്തിനാ നീ കരഞ്ഞേ .... ഇന്ന് രാവിലെ അച്ഛനെ കണ്ടില്ല അമ്മ പറഞ്ഞു അച്ഛൻ പുറത്ത് പോയതാണെന്ന് . ഞാൻ സ്കൂളിൽ വരുന്ന വരെ കാത്തു കണ്ടില്ല ..സ്കൂളിലും താമസിച്ചു അതിലെനിയ്ക്ക് സങ്കടം ഇല്ല .. പക്ഷേ ന്റെ വീടിനടുത്തുള്ള അജ്മൽ പറഞ്ഞു അച്ഛൻ ജയിലിൽ പോയെന്നു .....എനിയ്ക്കറിയില്ല ...എന്നോടാരും പറഞ്ഞില്ല ... അച്ഛനും .... ഞാൻ ചെല്ലുംപോൾ അച്ഛൻ ഉണ്ടാക്കിത്തന്ന പമ്പരം കാണുമ്പോൾ ...... അവന്റെ വാക്കുകൾ മുറിഞ്ഞു ..... ഞാൻ അകെ സ്തബ്ദനായി .....ഇടതു കൈകൊണ്ടു ഞാൻ അവന്റെ കരം ഗ്രഹിച്ചു
മോനെ .. ഒരുപക്ഷേ നിന്റെ അച്ഛൻ തിരിച്ചു പോയിട്ടുണ്ടാകാം ....നീ വിഷമിയ്ക്കന്ദ നിന്റെ ഈശ്വരനോട് എന്നും പ്രര്ധിയ്ക്കൂ നിന്റെ അച്ഛൻ തിരിച്ചു വരും എന്നെന്നേയ്ക്കുമായി .... നിന്റെ കളിപ്പാട്ടമായി ... കൂട്ടുകാരനായി ...ഉരുണ്ടു കൂടിയ കണ്ണുനീർ തുള്ളികൾ കവിളുകളെ മുത്തമിട്ടുകൊണ്ട് അവന്റെ പുസ്തകങ്ങൾക്ക് മുകളിലേയ്ക്ക് വീണു . അത് തുടച്ചു കൊണ്ട് അവൻ എന്റെ മുഖത്തേയ്ക്കു നോക്കി ചിരിയ്ക്കുവാൻ ശ്രമിച്ചു . കടയില നിന്ന് സാധനം മേടിച്ചപ്പോൾ കിട്ടിയ ഒരു മിട്ടായി ഞാൻ അവന്റെ കയ്യിൽ കൊടുത്തു അവൻ അത് കൈ വെള്ളയിൽ വച്ചു പുറത്തേയ്ക്ക് നോക്കി ഇരുന്നു ..... വളര്ന്നെങ്കിലും ചിലപ്പോൾ നമ്മൾ മുതിർന്നവർ കുഞ്ഞുങ്ങൾക്ക്‌ മുന്നിൽ ഒന്നുമല്ലാതെ ആകാറുണ്ട് . സ്നേഹം കൊതിയ്ക്കുന്ന മനസ്സിനെ എന്ത് കൊണ്ടാണ് തൃപ്തിപ്പെടുത്താൻ കഴിയുക ... ഒരു പുലർകാലത്തിൽ അവനോടു യാത്രപറയാൻ നില്ക്കാതെ അവന്റെ നെറുകയിൽ ചുംബിച്ചു നടന്നു നീങ്ങിയ അവന്റെ അച്ഛൻ .... അവനു നഷ്ടപ്പെട്ട അവന്റെ കളിപ്പാട്ടം ..... ജീവിതത്തിൽ ഒന്നും ഒന്നിനും പകരം വയ്ക്കാൻ ആകില്ല ...സ്നേഹത്ത്തിനുമുന്നിൽ തോറ്റ മനസ്സുമായി ഞാൻ ഇരുന്നു ഊട്ടിയിലെ കരയുന്ന മരങ്ങളെപോലെ ..... അവന്റെ സ്റ്റോപ്പ്‌ എത്തിയിരുന്നു . അവൻ ഇറങ്ങി ബസ്സ് മുന്നെയ്ക്ക് നീങ്ങി .... ഞാൻ കണ്ണെടുക്കാതെ അവനെ തന്നെ നോക്കി ...... കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടന്ന ആ വയല വരമ്പിലൂടെ അവൻ ഓടുകയായിരുന്നു ..... മനസ്സ് നിറയെ പ്രതീക്ഷകളോടെ .....
ഒടിയൻ

Saturday, November 29, 2014

കടുക് മഹാത്മ്യം


ഭക്ഷണം പാകം ചെയ്യുന്നതിനുമുന്നെയായി പലപ്പോഴും കടുക് ചീനച്ചട്ടിയിൽ പോട്ടിയ്ക്കുന്നതിന്റെ കടു മുട് ശബ്ദം കേള്ക്കത്തവരായി ആരും ഉണ്ടാകില്ല ഇതിന്റെ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്. ഇന്ത്യക്കാർ വര്ഗ്ഗ ദേശ ഭേതമന്യേ കടുകിനെ പ്രാചീന കാലം മുതൽ ഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നു . വടക്കേ ഇന്ത്യയിൽ കടുക് എണ്ണ വളരെ പ്രശസ്തമാണ് . കടുകിന്റെ പ്രാധാന്യം എത്ര പേര് മനസിലാക്കുന്നു എന്നുചോതിച്ച്ചാൽ പലപ്പോഴും രുചിയും മണവും ഒഴിച്ചു മറ്റൊന്നും ആര്ക്കും അറിയില്ല എന്നതാണ് സത്യം . കടുക് നിറത്തിന്റെ കാര്യത്തിൽ മൂന്നു തരത്തിൽ ഉണ്ട് . മഞ്ഞ , brown പിന്നെ ബ്ലാക്ക്‌ . നിറത്തിൽ ഉള്ള വര്ഗ്ഗഭേതം പോലെ പേരിലും വ്യത്യസ്തങ്ങളാണ് കറുത്ത കടുക് Brassica nigra എന്നറിയപ്പെടുന്നു ഇവാൻ മിഡിൽ ഈസ്റ്റ്‌ ലാണ് ഉണ്ടാകുന്നതു . Brassica juncea എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ബ്രൌണ്‍ കളറിലാണ് കാണപ്പെടുന്നത് . Brassica alba എന്നറിയപ്പെടുന്ന മഞ്ഞ കടുക് മെഡി റ്റരെനിയൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത് . കടുകിന് anti-cancer, anti-oxidative, Anti-diabetic properties എന്നിങ്ങനെ പലഗുണങ്ങൾ ഉണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പല മരുന്നുകൾ ഉണ്ടാക്കുവാനും കടുക് ഉപയോഗിയ്ക്കുന്നു . എടുത്തുപറയേണ്ട മറ്റൊരുകാര്യം കടുകിന്റെ കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള കഴിവാണ് . സെലിനിയം എന്നാ nutrient കൊണ്ട് പരിപോഷിതമാണ് കടുക് ഇതിനു അണുബാധയെ തടയാൻ കഴിവുള്ളതാണ് . ഇതിലെ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം ശ്വാസകോശ രോഗങ്ങളും അസ്മയുടെ തീവ്രതയും കുറയ്ക്കുന്നു . സന്ധിവാതം , രക്തസമ്മർദ്ദം എന്നിങ്ങനെ ഉള്ള ആരോഗ്യ പ്രശ്നങ്ങള ക്ക് ശാശ്വതമായ പരിഹാരമാണ് കടുക് . മൈഗ്രൈൻ എന്ന കടുത്ത തലവേദനയ്ക്ക് ഒരു ഔഷധം കൂടിയാണ് കടുക് . ധാതുക്കളും മൂലകങ്ങളായ calcium, manganese, omega 3 fatty acids, iron, zinc, protein എന്നിവകൊണ്ട് പരിപോഷിതവും ദാഹനത്തിനാവിശ്യമായ dietary fiber ഉം അടങ്ങിയിട്ടുണ്ട് വിശപ്പില്ലായ്മ ദഹനവുമായി ബന്ധപ്പെട്ട മറ്റു അസുഖങ്ങൾക്കും കടുക് പാലിൽചെർത്തു ആഹാരത്തിനു 15 , 20 മിനിട്ട് മുന്നേ കഴിയ്ക്കണം എന്ന് പഴമക്കാർ പറയാറുണ്ട്‌ . ശരീരത്തിലെ ഉപപച്ചയപ്രവര്ത്തനങ്ങളെ ത്വരിതപ്പെടുത്തി ദാഹന ഇന്ത്രിയ വ്യവസ്ഥയെ സന്തുലിത പ്പെടുത്തുന്നതുകൊണ്ടാണ്ഇത് ദഹനത്തിന് നല്ലതാണെന്ന് പറയുന്നത് . ആര്ത്തവ വിരാമമായി ബന്ധപ്പെട്ടു സ്ത്രീകളിൽ ഉണ്ടാകുന്ന ഉറക്കമില്ലായ്മ വിയര്പ്പ് ഇങ്ങനെഉല്ല ശരീരികസ്വസ്ത്യങ്ങൾക്കും കടുക് ഉത്തമമാണ് .... ഇനി കടുക് ഭക്ഷണം ഉണ്ടാക്കുന്നതിന്റെ തുടക്കത്തിൽ / അവസാനം ഉപയോഗിയ്ക്കുന്നതെന്തിനു എന്നചോദ്യത്തിനു നമുക്ക് ഉത്തരം ഊഹിയ്ക്കാൻ കഴിയും .കടുക് നിസ്സാരനല്ല എന്ന് മനസ്സിയില്ലേ ശാസ്ത്രം വളരുന്നതിനുമുന്നെ ഗുണങ്ങൾ മനസ്സിലാക്കി കടുക് ഒരു നിത്യോപയോഗ സാധനമായി ആഹാരത്തിൽ ഉൾപ്പെടുത്തിയ പൂര്വ്വികരെ നമുക്ക് വന്ദിയ്ക്കാം

Thursday, October 30, 2014

തത്വമസി


ക്ഷണികമായ വികരങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ടു  സത്യങ്ങളാണ് ജനനവും മരണവും അതിനിടയിലൂടെ ഉള്ള ഒരു യാത്ര , അനുഭവങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു വേദനകളും , പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം കൂടിച്ചേർന്ന നമുക്ക് പറഞ്ഞു വിശദീകരിയ്ക്കുവാൻ കഴിയാത്ത നമ്മുടെ ജീവിതം . കലച്ചക്രമുരുളും ഋ തുക്കൾ പുനർജ്ജനിയ്ക്കും കഴിഞ്ഞകാലങ്ങളിലൂടെ കണ്ണോ ടിച്ചാൽ നമ്മുടെ ജീവിതത്തിൽ  കാലാ കാലങ്ങളായി വളർന്നുകൊണ്ടിരിയ്ക്കുന്ന  ഒരുതരം stress നമുക്ക് തിരിച്ചറിയാൻ കഴിയും. നമുക്ക് ചിന്തിയ്ക്കാം നമ്മുടെ ഉളളിൽ നാം അറിയാതെ വളരുന്ന എന്നാൽ നമുക്ക് മനസ്സിലാകാത്ത നമ്മുടെ മനസ്സിൻറെ വിഷമകതകളെ .  ഒരു പട്ടണത്തിലെ തിരക്കേറിയ ഭാഗത്ത് നിന്ന് ആരവങ്ങളെ  അൽപനേരം കണ്ണുകൾ അടച്ചു കാതുകൾ കൊണ്ട് ശ്രദ്ധിയ്ക്കുക എന്നിട്ട് അൽപനേരത്തിനു ശേഷം നിങ്ങളുടെ ശ്വാസം മാത്രം ശ്രദ്ധിയ്ക്കുക  അവിടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു കാര്യമുണ്ട് . ഓരോ ദിവസവും നമ്മുടെ ശരീരത്തോടൊപ്പം ജീവിയ്ക്കുന്ന നമ്മുടെ മനസ്സ്, നമ്മുടെ ജീവൻ  .ഓരോ ദിവസവും ഇങ്ങനെ  ആരവങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ട മനസ്സു മായി ജീവിയ്ക്കുന്ന നാം,  മനസ്സിന്റെ ഒറ്റപ്പെടലുകൾ വർദ്ധി യ്ക്കുംപോൾ അവസാനം മനസമാധാനം ഇല്ലായ്മയിലെയ്ക്കും   പിന്നീടു സ്‌ട്രെസ് ലെയ്ക്കുമൊക്കെ എത്തിച്ചേരുന്നു . ഇങ്ങനെ വർദ്ധി ച്ചുവരുന്ന  മാനസിക പ്രയാസങ്ങൾക്ക് ആൾദൈവങ്ങളുടെ കരങ്ങളിൽ അഭയം പ്രാപിയ്ക്കുന്നവരുടെ എണ്ണവും വർദ്ധി ച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം ഇത്തിരി വിഷമത്തോടെ ആണെങ്കിലും മനസിലാക്കുക.   ആദ്യം നാം അറിയേണ്ടത്  ഈശ്വരൻ എന്ന സത്യമാണ് ...അവനെതിരക്കി നാം അമ്പല ങ്ങളിലും പള്ളികളിലും അലഞ്ഞു ,അവനെ ചൊല്ലി നാം  കരയുകയും അട്ടഹസിയ്ക്കുകയും ചെയ്തു അവൻറെ നാമത്തിൽ  തമ്മിൽ തല്ലുകയും  അഹങ്കരിയ്ക്കുകയും ചെയ്തു പക്ഷേ ഈശ്വരനെ മാത്രം കണ്ടില്ല . ..നാം മനസിലാക്കേണ്ടത്  ഏതു ജാതിയിൽ പിറന്നാലും ഏതു മതത്തിൽ വിശ്വസിച്ചാലും മരണമെന്ന സത്യത്തെ പുൽകുന്നതിനു മുന്നേ നമ്മുടെ ഉള്ളിലുള്ള നല്ലതു കളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ നാം ഈശ്വരനെ തിരിച്ചറിഞ്ഞു എന്നാണ് . നാൽ പത്തോന്നു ദിവസം വൃതം നോക്കി മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്യാസിയായി പതിനെട്ടാം പടി ചവുട്ടി ഈശ്വരനെ കാണാൻ ചെല്ലുന്ന ഭക്തൻ അവിടെ ഗോപുരത്തിൽ ലേഖനം ചെയ്തു വച്ചിരിയ്ക്കുന്ന തത്വമസി എന്ന വാക്കിന്റെ അര്ഥം കൂടി മനസ്സിലാക്കണം "അത് നീയാകുന്നു " "എന്തിനെ അന്വേഷിച്ചാണോ നീ ഇവിടെ എത്തിയത് അതിന്റെ ചൈതന്യം നിന്റെ ഉള്ളിൽ തന്നെയുണ്ട്‌ " വിശക്കുന്നവനു ആഹാരവും വേദനിയ്ക്കുന്നവന് സാന്ത്വനവും അലയുന്നവന് സഹായവും കൊടുക്കാൻ നിങ്ങള്ക്ക് കഴിയുമെങ്കിൽ നിങ്ങളുടെ ഉള്ളിലെ ഈശ്വരനെ നിങ്ങൾക്ക് തിരിച്ചറിയാം. നാമെല്ലാം സമയത്തിനു മുന്നേ ഓടാൻ ശ്രമിയ്ക്കുന്ന വരാണ് ദിവസത്തെ 24 മണിക്കൂർ  ആക്കിയും മണിയ്ക്കൂറിനെ  മിനുട്ടുകളാക്കിയും  പിന്നെ ജീവിതത്തിൽ എന്തെക്കെയോ നേടാനുള്ള തന്ത്രപ്പാടും കുറച്ചു നാളുകൾക്കു മുന്നേ ഡൽഹിയിലെ തെരുവിലെ ccd ക്യാമറയിലെ ദൃശ്യങ്ങൾ യൂടുബിലൂടെ പ്രചരിയ്ക്കുകയും സോഷ്യൽ മീഡിയ വഴി വളരെയധികം പ്രചാരം കൊടുക്കുകയും ചെയ്തു . യാത്രയ്ക്കിടയിൽ അപകടം സംഭവിച്ചു കിടക്കുന്ന ഒരുബൈക്കും സഹായത്തിനു വേണ്ടി കേഴുന്ന യാത്രക്കാരനും . അയാളുടെ ഭാര്യ തല്ഷണം മരിച്ചു  മുറിവ് പറ്റി കൈകൾ ഉയർത്തി അച്ഛനുമുന്നിൽ കരഞ്ഞുകൊണ്ട്‌ നില്ക്കുന്ന അഞ്ചോ ആറോ  വയസ്സുമാത്രമുള്ള കുട്ടിയുടെ ചിത്രം ഇന്നും കണ്ണുകളിൽ നിന്ന് മായുന്നില്ല . മനപൂർവ്വം കണ്ണുകൾ അടച്ചു ഒരുസഹായ ഹസ്തം നൽകാതെ യാത്രചെയ്യുന്ന തിരക്കേറിയ വീഥിയിലെ യാത്രക്കാരും അതിലുണ്ടായിരുന്നു  . ആ കുഞ്ഞു മരിച്ചതു ചോര വാർന്നു ആണെന്ന സത്യം കൂടി മനസ്സിലാക്കുക . സഹതാപ വാക്കുകൾ മനുഷ്യജന്മത്തിന്റെ ശാപമാണ് . അണുകുടും ബങ്ങളായി ജീവിയ്ക്കുന്ന മനുഷ്യൻ സ്വർധനായി തീർന്നിരിയ്ക്കുന്നു . സൗമ്യ യുടെ കാര്യവും വേറിട്ട തായിരുന്നില്ല . അവസരോചിതമായി പ്രവൃത്തിയ്ക്കാതെ അവളുടെ വിധിയിൽ പഴിച്ച ആളുകളും നമുക്കുചുറ്റും ഉണ്ടെന്നു മനസ്സിലാക്കുക . ഇങ്ങനെയൊക്കെ തന്ത്രപ്പടോട് കൂടി ഓടി ഒളിയ്ക്കുന്ന മനുഷ്യൻ സ്വന്തം ജീവിതം കുതിരയെ പോലെ ഓടിത്ത ള ർന്നും .... കഴുതയെ പോലെ ഭാരം ചുമന്നും മനസ്സിലെ ഭാരം വളരുമ്പോൾ കയ്യിലെ ധനം വിന്യയം ചെയ്തു മനശാന്തി അന്വേഷിച്ചു അലയുകയും ചെയ്യുന്നു . സ്വന്തം കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ അറിയാത്തവൻ മറ്റുള്ളവന്റെ ജീവിതത്തിനെ പരിഹസിയ്ക്കുന്നു . സോഷ്യൽ മീടിയകളിലെയ്ക്ക് വെറും പോസ്റ്റുകൾ സൃഷ്ടിച്ചു ഷെയറുകൾ വാരിക്കൂട്ടുകയും ക്യാമറ കളുമ യി അതിനായി അലയുകയും മോഷ്ടിയ്ക്കപ്പെട്ട പോസ്റ്റിന്റെ പിതൃത്വം തെളിയിക്കാൻ വ്യധാ വാഗ്വാതങ്ങളിലും ഏർപ്പെടുകയും ചെയ്യുമ്പോൾ നാം നമ്മുടെ  കര്മ്മം മറക്കുന്നു .  നമുക്ക് നമ്മുടെ ചുറ്റിലും ഉള്ള നല്ലതുകളുടെ ഈശ്വരനെ തിരിച്ചറിയാൻ ശ്രമിയ്ക്കാം .... ഇവിടം സ്വർഗ്ഗമാക്കാം .......

Tuesday, October 28, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ


കോഴിക്കോട് നഗരത്തിൽ അനാശാസ്യം .... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും സോഷ്യല്മീടിയകളിലും നിറഞ്ഞു നില്ക്കുന്ന ചൂട് ചർച്ച വേദി ...നമുക്കുമാടങ്ങാം വ്യത്യസ്തമാർന്ന മറ്റുചില വിഷയങ്ങളിലെയ്യ്ക്ക് ഇവിടെ കോഴിക്കോടുനഗരവും ചൂട് ചുംബന രംഗങ്ങളും ഇല്ല ...ഇവിടെ ജീനസിന്റെ കുലവും മതവും ഇല്ല , വാട്സ് അപ്പിലെ ചൂടൻ വിഷയങ്ങളില്ല , താരങ്ങളും അവരുടെ ബ്ലോഗ്ഗുകളുടെ സുരക്ഷയുമില്ല നമുക്ക് കാണാം ആഭിപ്രായ സ്വതന്ത്ര്യ മെന്ന പേരി ലെ മൌലികാവകാശത്തെ . അർദ്ധതലങ്ങളും അതിർവരംബുകളും ഭേതിച്ച സഭ്യതയുടെ നെല്ലിപ്പലകകൾ കീഴെ നിലവാര ത്തകര്ച്ച്ചയിലൂടെ മാത്രം പ്രതികരിയ്ക്കുന്ന പ്രതികരണങ്ങളെ . സാങ്കേതിക വിദ്യ വളര്ന്നു പന്തലിച്ചു ലോകം കൈക്കുമ്പിളിൽ ഒതുങ്ങിനില്ക്കുന്നു . മൊബൈൽ റീചാർജു ചെയ്യാനും വൈദ്വതി ബില്ല കെട്ടാനും ടിക്കട്റ്റ് റിസർവ് ചെയ്യാനും അലയാതെ ബാങ്കുകളുടെ പടിവാതിലിൽ ക്യൂ നില്ക്കാതെ നാം സാങ്കേതിക വിദ്യയുടെ ചിറകിൽ പറന്നുയരുന്നു . വളരെ നല്ലകാര്യം തന്നെ പക്ഷേ ആനുകാലിക വിഷയങ്ങളിൽ മലയാളിയുടെ പ്രതികരണങ്ങൾ സഭ്യതയുടെ അതിർവരമ്പ് ലംഖിയ്ക്കുംപോൾ ഞാൻ ഓർത്തുപോകുന്നു നമ്മുടെ പൈതൃകത്തെ അതിധികളെ ദേവന്മാരായി കണ്ടു മാനിച്ചു ബഹുമാനിച്ച ഒരുതലമുറയെ . നാവിൽ സരസ്വതിയെ ആരാധിച്ച നമ്മുടെ സാംസ്‌കാരിക നായകന്മാരെ . എന്തുപറ്റി നമ്മുടെ യുവതല മുറയ്ക്ക് . പ്രതികര നങ്ങളിൽ രക്ത ത്തിലപ്പും തൂലിക ത്തുമ്പിൽ വികട സരസ്വതിയുമായി സോഷ്യൽ മീഡിയ യിലേയ്ക്കു പ്രവേശി ച്ച മലയാളി വിദേശ രാജ്യങ്ങളുടെ വെബ്സൈറ്റുകൾ പോലും അശ്ലീല ച്ച്ചുവരുകൾ ആക്കി എന്നതാണ് . ന്യൂ യോര്ക്ക് ടൈംസ് പോലെ പ്രശസ്തമായ ഒരുപത്രത്തിൽ വന്ന നമ്മൾ തെട്ടിധ്ധരിച്ച്ചെന്നു കണ്ട കാർടൂണ്‍ അതിനു അടുത്ത ദിവസം തന്നെ അതിന്റെ എഡിറ്റർ മാപ്പുചോതിച്ച്ചിരുന്നു പക്ഷേ മലയാളിയുടെ പ്രതികരണം കണ്ടപ്പോൾ ഓര്ത്തത് കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ പാട്ടാണ് 

നായർ വിശന്നു വലഞ്ഞു വരുമ്പോൾ
..കായ ക്കഞ്ഞിക്ക രി യിട്ടില്ല ..
ആയതു കേട്ട് കലമ്പി ചെന്നവൻ 
ആയുധ മുടനെ കാട്ടിലെറിഞ്ഞു ..
.ഉരുളികൾ കെണ്ടി കളൊക്കെ ഉടച്ചു
ഉരല് വലിച്ചു കിണറ്റിലെറിഞ്ഞു 
അതുകൊണ്ടരിശം തീരത്ത്തവനാ 
പുരയുടെ ചുറ്റും മണ്ടി നടന്നു . ... 
ഇത്തിരി സാംസ്കാരികമായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിച്ചെങ്കിൽ ഒരുപക്ഷേ ദാരിദ്ര്യ രാജ്യമെന്ന് കരുതുന്ന സംബന്നര്ക്ക് നമ്മുടെ ക്ഷമയുടെയും അറിവിന്റെയും കാര്യത്തിൽ നമ്മോടു ബഹുമാനം തോന്നുമായിരുന്നു . ... ഇവിടെ സൂര്യനസ്തമിയ്ക്കാത്ത ഒരു സാമ്രാജ്യവും ഇന്ത്യക്കാരെ കീടങ്ങളായി കണ്ടിരുന്ന ഒരു ഭരണകൂടവും ഉണ്ടായിരുന്നു ....അവര്ക്കെതിരെ വിവേകാ നന്ദനും , ഗാന്ധിയും , അമ്പേ ത്കറും എല്ലാം പ്രതികരിച്ചത് സാംസ്‌കാരിക ശൂന്യമായ പദങ്ങൾ കൊണ്ടല്ല മറിച്ചു കുറിയ്ക്കു കൊള്ളുന്ന ഉത്തര ങ്ങളുമായാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചത് നമ്മുടെ സംസ്കാരത്തിന് നമ്മളിൽ നിന്ന് പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് . കോഴിക്കോട് സംഭവത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ ഒരു സെലിബ്രിട്ടിയെ അയാള്ക്ക് ജന്മം നല്കിയ മാതാവിനെയും കൂടെപ്പിറപ്പായ സഹോദരിയും സോഷ്യൽ മീഡിയ കളിൽ വാക്കുകൾ കൊണ്ട് പലതവണ മാനഭന്ഗം ചെയ്താപ്പോളും അതിൽ സാഡിസം കണ്ടെത്തിയ യുവ മനസ്സുകൾ ഒന്നോര്ക്കേണ്ടി ഇരിയ്ക്കുന്നു നിങ്ങളുടെ സംസ്കാരം ഡൽഹിയിലെ തെരുവില നഗ്നമായ ശരീരവും അബോധമായ മനസ്സുമായി ജീവനുവേണ്ടി കേണ സഹോദരിയുടെ ഗർഭപാത്രത്തിൽ നിന്ന് ചിന്തിയ നിണ ത്തിനു രുചിപിടിച്ച്ച്ച ചെന്നായ്ക്കളെ പോലെയാകുന്നു . ഇവിടെ നമുക്ക് നിയമങ്ങൾ ഉണ്ട് പക്ഷേ അത് എത്രത്തോളം ഭാലവത്താണ് എന്നതിൽ ഞാൻ സംശയിക്കുന്നു . നമ്മുടെ സൈബർ ലോ ...കമ്മ്യൂണി കേഷൻ നിയമങ്ങൾ വളരെ ശക്തമാണ് പക്ഷേ സോഷ്യൽ മീടിയകളിലുള്ള ഇതുപോലെ രക്ത ദാഹിയായ കൊതുകുകളുടെ കടന്നുകയറ്റം ഇനിയും നിയന്ത്രിയ്ക്കേണ്ടി ഇരിയ്ക്കുന്നു . ഒന്നോര്ക്കുക 
പിതാ രക്ഷതി കൌമാരേ 
പുത്രോ രക്ഷതി യോവ്വനെ
ഭാര്ത്രോ രക്ഷതി വര്ധ്ധാക്യെ
ന സ്ത്രീ സ്വാതന്ത്ര്യ മർഹാതി 
എന്ന് മനുസ്മൃതി വാക്യം വച്ചു സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ച ആ സുപ്രിം കോടതി ജഡ്ജി യക്കെതിരെ നമ്മുടെ നാട്ടിലെ സ്ത്രീകള് പ്രതികരിയകുകയും പ്രതിക്ഷേതം അറിയിക്കുകയും ചെയ്തു ഓര്ക്കുക അതെല്ലാം വ്യക്തിപരമായ അഭിപ്രായ പ്രകടങ്ങൾ മാത്രമാണ് അതിനൊക്കെ ബുദ്ധിശൂന്യമായ , സംസ്കാര ശൂന്യമായ പദങ്ങൾ കൊണ്ട് ആറാട്ട് നടത്തുന്നവർ ഒന്നോര്ക്കുക ബുദ്ധി യുള്ളവർക്ക് മുന്നില് നിങ്ങൾ തുറന്നു കാട്ടുന്നത് നിങ്ങളെ ജന്മം തന്നൂട്ടി വളർത്തി വലുതാക്കിയവരുടെ പോരായ്മയാണ്‌ ....മടങ്ങാം നമുക്കീ രണഭൂമിയിൽ നിന്ന് ....ചോര ചിന്തുന്ന പ്രതികാര ദാഹങ്ങളിൽ നിന്ന് .... നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിയ്ക്കാം

ഉൾകാഴ്ച


മാഡം വെല്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ........വളരെഭംഗിയായി ജഗതി ശ്രീകുമാർ എന്ന മഹാനടൻ മലയാളികൾക്കുമുന്നിൽ പ്രസന്റു ചെയ്ത അനശ്വരമായ കഥാപാത്രം അതിലൂടെ ടൂറിസം ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന  കുറെ ആൾക്കർ ഇതാണ് ആ സിനിമയുടെ ഇതിവൃത്തമെങ്കിലും സംഗതി നമുക്കുചുറ്റും ഉള്ള കഥാപാത്രങ്ങൾ തന്നെയാണ് ഇത്രയും കാലം നമ്മൾ അടഞ്ഞ കണ്ണു മായാണ് ലോകം കണ്ടിരുന്നത്‌ എന്നതാണ് സത്യം .... ക്രീയാത്മകമായ ഒരു മുതൽമുടക്ക് നമുക്ക് ടൂറിസത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നവസ്തുത എത്രപേർ മനസിലാക്കുന്നു എന്ന് അറിയില്ല . ഇത് ഞാൻ മാത്രമല്ല ഒരുപ്രശസ്തമായ സ്ഥലത്ത് ഫോട്ടോ ഷൂട്ടിനു വേണ്ടി പോയ എന്നോടും സുഹൃത്തിനോടും ഇത്തിരി ഇംഗ്ലീഷും പിന്നെ ലൊട്ടുലൊടുക്ക് സംഭവങ്ങളുമായി പിടിച്ചു നില്ക്കുന്ന district ടൂറിസം ഡെവലപ്മെന്റ് corporation ലെ ഒരു ജീവനക്കാരൻ പറഞ്ഞതാണ് . കേരളം സുന്ദരമാണ് ശാലീനമാണ് ... ഇന്ത്യയിലെ മറ്റേതു നാടിനെ അപേക്ഷിച്ചു ഒരു നിത്യ ഹരിത നാട് തന്നെയാണ് കേരള നാട് സംശയമില്ല പക്ഷേ ഇവിടെനിന്നു നമുക്കല്പം ദൂരേയ്ക്ക് സഞ്ചരിയ്ക്കാം .അങ്ങ് ദൂരെ വിദേശികളുടെ നാട്ടിലേയ്ക്ക് നമുക്കവിടെ നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു സംസ്കാരം കാണാൻ കഴിയും .ഞാൻ ശ്രധ്ധിച്ച്ചിട്ടുള്ള ഒരുകര്യമാണ് .. വിദേശികൾ ഒരിയ്ക്കലും ഒരു ചോക്ലേറ്റു റാപ്പർ പോലും വലിച്ചെറിയില്ല എന്നത് . കയ്യിലെ ഓറഞ്ചു തൊലിയും പ്ലാസ്റിക് കഷ്ണങ്ങളും അവർ കയ്യില തന്നെ കരുതിവയ്ക്കും . എപ്പോളെങ്കിലുംഡ സ്റ്റു ബിന് കാണുമ്പൊൾ ആതുനിക്ഷേപിയ്ക്കും . വിദേശനാടുകളിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നത് കുറ്റകരം ആണെങ്കിലും ആരും ആ സാഹസത്തിനു മുതിരാറില്ല . ഇവര നമ്മുടെ നാട്ടിലെത്തിയാലും ഒരിയ്ക്കലും സാഹചര്യങ്ങല്ക്ക് അനുസരിച്ചു മലയാളി മാറുന്നതുപോലെ അവർ മാറാറില്ല എന്ന സത്യവും മനസ്സിലാക്കണം . ഒരിയ്ക്കല എറണാകുളത്തു നിന്ന് നാട്ടിലേയ്ക്ക് ട്രെയിൻ ഇല വരികയായിരുന്ന എനിയ്ക്ക് സഹയാത്രികരായി രണ്ടു വിദേശികളെ കിട്ടി ഭാര്യഭാര്ത്തക്കന്മാരായ അവർ ചായ മേടിച്ചു കുടിയ്ക്കുന്നതിനിടയിൽ ഇരുന്ന സീറ്റിനിടയിലൂടെ നടന്നുവന്നു ആശ്ചര്യത്തോടെ നോക്കി നിന്ന പാറ്റയെ കണ്ടു കഥകളിനടനെ അനുസ്മരിപ്പിയ്ക്കും വിധം ശബ്ദത്തോട് കൂടി എന്നെ വിളിച്ചു കൊക്ക്രോച്ചു എന്ന് ചൂണ്ടിക്കാട്ടിയ സംഭവം ഞാൻ ഇപ്പോൾ ഓര്ക്കുന്നു .കൊല്ലം റയിൽവേ സ്ടഷനിൽ കടന്നുപോയ ട്രെയിൻ വിസർജ്ജിച്ചു പാളത്തിൽ വീണുകിടന്ന excreta ചിത്രത്തിൽ പകർത്തിയ വിദേശിയും ഞാൻ മറന്നിട്ടില്ല .ഇതൊക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ ആണ് എന്നതാണ് നമ്മുടെ പ്രശ്നം . കാലം ഇത്രപുരൊഗമിച്ചെങ്കിലും ഇക്കോ ഫ്രന്റ്ലി toilet പൂര്ണമായും നമ്മുടെ ട്രൈനുകൽക്കുള്ളിൽ സ്ഥാപിയ്ക്കാൻ കഴിയാഞ്ഞത് നമ്മുടെ രാജ്യത്തിന്റെ തന്നെ പോരായ്മയാണ് . ഇത്തരം പാളങ്ങളിൽ മാലിന്യം വിസര്ജ്ജിച്ച്ചു രാജ്യത്തിന്റെ നാടീ ഞരംബായി ഓടുന്ന തീവണ്ടി ഒരുപക്ഷേ സാംക്രമിക രോഗങ്ങൾ പരത്തുന്നത് കാണുമ്പോൾ അല്ലെങ്കിൽ ഓപ്പണ്‍ പാലങ്ങളിലൂടെ കടന്നുപോകുമ്പോൾ മഴക്കാലത്ത് ഇതൊക്കെ ഒഴുകി വഴിയാത്രക്കാരുടെ ശരീരത്തിൽ വീഴുമ്പോൾ ചിന്തിച്ചുപോകുന്നു വിദേശികൾ നമ്മുടെ നാടിനെപറ്റി നല്ലത് കരുതിയിട്ടുന്ടെൽ അവരുടെ ഹൃദയ വിശാലത . ഒരിയ്ക്കൽ സതേണ്‍ റയിൽ വേ യുടെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ റേഡിയോ വിലൂടെ ജനങ്ങളുടെ സംശയം ദൂരീകരിയ്ക്കുന്ന സമയത്ത് ഞാൻ പ്രസ്തുത വിഷയങ്ങളുംമായി അധെഹത്ത്തോട് സംസാരിച്ചു വിദേശികളുടെ മുന്നിൽ നഗ്നമാകുന്നത് നമ്മുടെ സംസ്കരമാണെന്ന് അറിയിച്ചപ്പോൾ അല്പം പരുങ്ങലോടെ അദ്ധേഹം നല്കിയ മറുപടി ആളുകള് വിലയേറിയ toilet കളും മറ്റും വൃത്തിഹീനമായി ആണ് ഉപയോഗിയ്ക്കുന്നത് എന്നാണ് സംഭവം ശരിയാണ് ഇവിടെ നമുക്ക് നിയമങ്ങള അല്ല ഉണ്ടാകേണ്ടത് .. നിയമങ്ങളെ അനുസരിയ്ക്കുവാനുള്ള ഒരുനല്ല മനോഭാവമാണ് (Attitude)നമുക്കുണ്ടാകേണ്ടത്. ഞാൻ ഇന്ത്യൻ റയിൽ വേ യെ കുറ്റപ്പെടുത്തുന്നില്ല . മാറ്റങ്ങൾ കണ്ടു വരുന്നുണ്ട് പക്ഷേ ഒച്ചിഴയുന്ന വേഗത്തിലാണെന്ന് മാത്രം ....വൃത്തിഹീനമായ ചുറ്റുപാടിൽനിന്നു ഓരോ മഴക്കാലത്തും ഉയത്തെഴുനേറ്റു നമ്മുടെ നാടിനെ വിഴുങ്ങുന്ന സാംക്രമിക രോഗങ്ങളെ മുന്നില് കണ്ടെങ്കിലും ശാശ്വതമായ ഒരുമാറ്റം അനിവാര്യമാണ് . . ഭാരതത്തിൽ ഇങ്ങനെയൊരു മാറ്റം അനിവാര്യമാണ് എന്ന് ഉൾക്കൊണ്ടു ഭാരനാധിപാൻ മാർ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ലീൻ ഇന്ത്യ എന്നാ മഹത്തായ യജ്ഞം അത് നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ടു ചെയ്യേണ്ടത് നമ്മുടെ അല്ല്ല മറിച്ചു നമ്മുടെ പൈതൃകം മറ്റു സംസ്കാരങ്ങളുടെ മുന്നിൽ തല ഉയർത്തി നില്ല്ക്കുന്നതിനു വേണ്ടിയാണെന്ന് നാം മനസിലാക്കുക അതിനുവേണ്ടി നമുക്ക് പ്രയത്നിയ്ക്കാം നാടകീയമല്ലാതെ .... ജയ്‌ ഹിന്ദ്‌

Sunday, September 16, 2012

അക്ഷര ത്തെറ്റുകള്‍


അക്ഷര ത്തെറ്റുകള്‍ ഇരുളുകള്‍ വീണ ഇടവഴി ക്കൊണുകള്‍ താണ്ടി രഘു നടന്നു കൊണ്ടിരുന്നു രഘുവിന്റെ പാതകള്‍ സമയത്തെക്കാള്‍ വളരെ ചെറുതാണെന്ന് തോന്നി. മനസ്സിന്റെ ക്യാന്വാ്സില്‍ പതിഞ്ഞ ചിത്രങ്ങള്ക്ക് നിറങ്ങള്‍ വച്ചിരിയ്ക്കുന്നു. നിര്ത്തി ഇട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റില്‍ ഇരുപ്പുരപ്പിച്ച്ചുകൊണ്ട് അയാള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശിശിരത്തിന്റെ വരവരിയിച്ച്ച മരച്ച്ചില്ലയെ പോലെ രണ്ടോ മൂന്നോ പെര്‍ മാത്രം . പഴമയുടെ ജീര്ണനതകള്‍ ബാധിച്ച ജാലകത്തിലെ ജല കണികകളെ ചൂണ്ടു വിരല്‍ കൊണ്ട് തുടച്ച്ചതിനു ശേഷം അയാള്‍ തന്റെ കൈ വിരലുകള്‍ കുപ്പായത്തിനു മുകളില്‍ തുടച്ചു . അയാളുടെ ശരീരത്തില്‍ അവിടിവിടെയായി പൊടിഞ്ഞ വിയര്‍പ്പിന്‍ കണങ്ങള്‍ മന്ദമാരുതനോടൊപ്പം ചേര്‍ന്ന് അയാളെ പുല്കി കൊണ്ടിരുന്നു . രഘു തന്റെ കണ്ണുകള്‍ അടച്ചു. കണ്ണുകള്‍ രഘുവിനോട് കഥപരയുന്നതായി അയാള്ക്ക് തോന്നി. ബസിനുള്ളില്‍ തെളിഞ്ഞു നിന്ന മങ്ങിയ വെളിച്ചം അസ്തമിച്ചിരുന്നു. ജാലകത്തിലൂടെ കടന്നു വരുന്ന കാറ്റ് അയാളുടെ കീശയിലെ നാണയ ത്തുട്ടുകളെ ചിലപ്പിച്ച്ചുകൊണ്ടിരുന്നു. ഇത്രയൊക്കെ ആണെന്കിലും അയാള്‍ക്ക്‌ തന്റെ ചിന്ത കളില്‍ നിന്നുണരാന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം കൊണ്ട് കീറി ത്തുടങ്ങിയ തന്റെ ചെറിയ തുകല്‍ ബാഗ് രഘു അടുത്ത സീറ്റിലേയ്ക്ക് യന്ത്രികമെന്നോണം വച്ചു. ജാലകത്തിനു വെളിയില്‍ നിറമില്ലാത്ത കാഴ്ച്ചകള്‍ ഓടി മറയുംപോളും രഘു അവയ്ക്കിടയില്‍ നിരഭേതങ്ങളെ തിരഞ്ഞു കൊണ്ടിരുന്നു. ജയിലിന്റെ കല്‍ മതിലുകള്ക്ക് വെളിയിലെ ലോകം ഇനി തനിയ്ക്ക് സ്വന്തം. നിലാവുള്ള രാത്രികളില്‍ വര വറിയിക്കാതെ ഒഴുകിയെത്തുന്ന സര്പ്പ ഗന്ധിപ്പൂക്കളുടെ പരിമളം ഒന്നുമാത്രമായിരുന്നു രഖുവിന്റെ സിരകളിലെ ലഹരി. നീണ്ട കാത്ത്തിരിപ്പുകല്‍ക്കൊടുവില്‍ വീണു കിട്ടുന്ന വിരലിലെണ്ണാവുന്ന പരോള്‍ ദിനങ്ങളില്‍ മകള്ക്കൊ രു കളിക്കൂട്ടുകാരനായി അയാള്‍ മാറി. ഉണരുമ്പോള്‍ സ്വപ്നമാണെന്ന പരിഭവത്തോടെ അവള്‍ ചുറ്റും നോക്കുമ്പോള്‍ നഷ്ടപ്പെട്ട ഒരു കളിപ്പാട്ടാത്തെ ഓര്ത്തുു വിങ്ങുന്ന മനസ്സ് അവളുടെ കണ്ണുകളെ നനയിച്ച്ചിരുന്നു ........................ അയാള്‍ കണ്ണ്‌ുകള്‍ അടച്ചു.............................. ചിന്തകള്‍ മസ്തിഷ്കത്തില്‍ ഒരു മായാ പ്രപഞ്ചം തീര്ത്തിരിയ്ക്കുന്നു. ബസ്സ് മുന്നെയ്ക്ക് കുതിയ്ക്കുകയായിരുന്നു തണുത്ത കാറ്റിന്റെ കാഠിന്യം കുറച്ചധികമാണെങ്കിലും പുതു ജീവന്റെ ഊഷ്മളത യോടെ അയാള്‍ അത് ആസ്വദിച്ചു കൊണ്ടേ ഇരുന്നു. കാലങ്ങള്‍ പലതു പോയ്പോയെന്കിലും മധുരപൂര്ണയമാല്ലത്ത്ത ഒരു ഗതകാലം രഖുവിനെ ഇപ്പോളും വെട്ടയടിക്കൊണ്ടിരുന്നു. അനധത്വമെന്ന കണ്ണുനീര്‍ കൈവിരല്‍ കൊണ്ടോപ്പിയ സ്ത്രീ അയാളുടെ മുത്തശ്ശി ആയി മാറി. ജീവിതത്ത്തിലോരിയ്ക്കളും അയാള്ക്ക് അങ്ങിനെ ഒരു ചിന്ത ഉണ്ടാകേണ്ടി വന്നിട്ടില്ല,,,,ഉണ്ടാകാന്‍ അവര്‍ സമ്മതിച്ചിട്ടില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി പക്ഷേ ജീവിതം പ്രവച്ചന്നതീതമാണ്. കൌമാരത്തിന്റെ നിറ പ്പകിട്ടില്‍ കണ്ണുകളില്‍ തിമിരം ബാധിച്ചു. അവന്‍ ഭോഗത്തിന്റെ അപ്പക്കഷണം തേടി ഇരുളുകള്‍ മൂടിയ തെരുവ് വിളക്കുകള്‍ക്ക് കീഴെ അലഞ്ഞു നടന്നു. ........... അതോട് കൂടി തന്നെ വീട്ടിലേയ്ക്കുള്ള വരവുകള്‍ നിലച്ചു. കോളേജിന്റെ ഇടനാഴികകളില്‍ ....മുളം കാടുകാളില്‍ ...മയക്കു മരുന്ന് സിരകളില്‍ പടര്ത്തി അവന്‍ ശാന്തിയുടെ പുതിയ അര്ത്ഥള തലങ്ങള്‍ തേടി യിരുന്നു. അന്ധമായ കണ്ണ് കളോടെ , ഭ്രാന്തമായ തൃഷ്ണ യോടെ അവന്‍ വീട്ടില്‍ ചെന്നത് കാശിനു വേണ്ടി യായിരുന്നു. വാക്കുകള്‍ വാക്ക് തര്ക്ക്ങ്ങളായി ......അവയവങ്ങളില്‍ ഭ്രാന്തിന്റെ ഉന്മാദ നൃത്തം ...... ഒരു കയ്യബദ്ധം ....അതായിരുന്നു സത്യം ...ജീവന്‍ കയ്യുകളില്‍ കിടന്നു പിടഞ്ഞു പിടഞ്ഞു ഇല്ലതെയായപ്പോള്‍ മനസ്സില്‍ ബാധിച്ച മരവിപ്പിന് മരണത്തിന്റെ ഗന്ധമായിരുന്നു. അയാള്‍ കണ്ണുകള്‍ തുറന്നു .................ക്ഷൌരം ചെയ്യാത്ത താടിരോമങ്ങളെ അമര്ത്തിയോന്നു തടവിയിട്ടു കണ്ണുകളില്‍ നിറഞ്ഞ അശ്രു ബിന്ദുക്കളെ കൈത്തലം കൊണ്ട് തുടച്ചു കളഞ്ഞു. അയാളുടെ തിരിച്ചറിവുകള്‍ അക്ഷരങ്ങലായ്‌ മാറി അത് കടലാസ് തുണ്ടുകളില്‍ കഥ കളായി പിറന്നു അവ പലവെട്ടം സര്‍പ്പ ഗന്ധി പൂക്കളുടെ പരിമളം പോലെ ജയിലിന്റെ കല്‍ മതിലുകള്‍ തകര്ത്തു പുറ ത്തെയ്ക്കൊഴുകി. അതെ അയാളിലെ കഥാകാരന്‍ ലോകത്തിനു മുന്നില്‍ പിറക്കുകയായിരുന്നു. ജയില്‍ വളപ്പിലെ ജീവിതങ്ങള്‍ അയാളുടെ കഥാപാത്രങ്ങളായി. ........ഒടുവില്‍ അയാളുടെ ഉള്ളിലെ തിരിച്ചറിവിന്റെ തിരി നാളത്തെ കാത്തു സൂക്ഷിയ്ക്കുവാന്‍, അയാളുടെ വിഷാദങ്ങള്ക്ക്ന സന്ത്വനമാകുവാന്‍ ................അവള്‍ എത്തി ........... ബസ്സ് നീങ്ങുകയാണ് .......പുലര്കാലങ്ങളെ പുല്കുവാന്‍ കൊതിയ്ക്കുന്ന മഞ്ഞുതുള്ളികളെ സാക്ഷിയാക്കി ...... "ജീവിതം വര്ണണ ശോഭ മാണ്......................പക്ഷേ നിറങ്ങള്‍ വേണ്ട രീതിയില്‍ ചാലിയ്ക്കുംപോള്‍ മാത്രം" -----------------------------------------------------------------------ഒടിയന്‍

Sunday, December 18, 2011

മറുപുറം

രണ്ടുമൂന്നു ദിവസങ്ങളായി സന്തോഷ്‌ പണ്ഡിറ്റ് എന്ന വ്യക്തി എന്റെ ബോധ മണ്ഡലത്തില്‍ ഉണ്ടാക്കിയ ചിന്തകള്‌ ഇന്റര്‍ നെറ്റില്‍ ഒരു റിസര്ച്ച് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചു അഭിമുഖങ്ങളും സംഭാഷണങ്ങളും വ്യക്തമായി ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനം മറ്റൊന്നായിരുന്നു. സന്തോഷ പണ്ഡിറ്റ് എന്നാ വ്യക്തി മലയാളികളുടെ മസ്തിഷ്കത്തില്‍ എത്തിപ്പെട്ടത് വളരെ പെട്ടന്നായിരുന്നു ഇതൊരു റെക്കോര്ഡ്സ‌ തന്നെഎന്നു പറയാതെവയ്യ. കൃഷ്ണനും രാധയും എന്നാ സിനിമയിലെ കഥ എന്ന് പറയപ്പെടുന്ന സാധനം മലയാളികളുടെ ചിന്തമാണ്ടാളത്തിന്റെ കല്ഭാഗതുപോലും എതുമെന്നെ എനിയ്ക്ക് തോന്നുന്നില്ലല എന്നിട്ടും തിയേറ്റര്‍ മുഴുവന്‍ തിരക്ക് തന്നെ. എന്തായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്?. ഒരുകാര്യം ഓര്ക്കു ക ഇതൊക്കെ പണ്ഡിറ്റ് ഒരുദിവസം കൊണ്ട് സൃഷ്ടിച്ചതായിരുന്നില്ല. കഴിഞ്ഞ ഒരു വര്ഷുമായി പരോക്ഷമായുള്ള മലയാളികളുടെ പ്രോത്സാഹനമല്ലേ ഇതിലേയ്ക്ക് ആ വ്യക്തിയെ നയിച്ചത് ?. ഏകദേശം ഒരുവര്ശംകുന്നെന്നു തോന്നുന്നു ഇന്റര്നെതറ്റ്‌ ലൂടെ സന്തോഷിന്റെ രാത്രി ശുഭ രാത്രി എന്നാ ഗാനം കുപ്രസിദ്ധി നേടിയത്‌. കണക്കുകള്‍ സൂചിപ്പിച്ചത് ഏകദേശം 25 ലക്ഷം ആള്ക്കിരാന്‍ അത് പരിഹസിയ്ക്കാന്‍ വേണ്ടിയായാലും കണ്ടത്. സാങ്കേതികമായി വേണ്ടതൊന്നും അതിന്റെ ചിത്രീകരനതിനുണ്ടയിരുന്നില്ല എന്ന് വ്യക്തം എന്നിട്ടും ഇതൊക്കെ മലയാളിയുടെ കണ്ണുകള്ക്ക്്‌ ആനന്ദവും കതുകല്ക്കെ് കുളിര്മുയും ഒരുക്കി. ഇതൊക്കെ കണ്ടു തെറി പറയുവാനായി വായ്തുറന്ന മലയാളികള്‍ ഒരിയ്ക്കലും ഒര്തിട്ടുണ്ടാവില്ല അവര്‍ അതിനു പരോക്ഷമായ പ്രചാരം നല്കുളകയായിരുന്നു എന്ന്‍.
ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരന്റെ സര്ഗ്ഗാടത്മക ശക്തിയാന്‍ സൂചിപ്പിയ്ക്കുന്നത് എഴുത്തുകാരന്റെ ചിന്ത ശേഷി അതില്‍ വളരെ വലിയ ഒരു പന്കുവഹിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്ന രീതി അതിന്റെ ഇതിവൃത്തത്തിന്റെ സൗന്തര്യമയി മാരും. സന്തോഷ്‌ പണ്ഡിറ്റ് എന്ന വ്യക്തിയ്ക്ക് ഒരുപക്ഷെ അത് കുരവയിരിയ്ക്കം അല്ലെങ്കില്‍ അത്‌ുണ്ടാകില്ല എന്തുതന്നെയായാലും അങ്ങിനെ ഉള്ള ഒരാള്ക്ക് ഇതില്കൂയടുതല്‍ എന്താണെ ചെയ്യാന്‍ കഴിയുക. എനിയ്ക്കിപ്പോള്‍ ഓര്മ്മ് വരുന്നത് അന്ധന്മാര്‍ ആനയെ തൊട്ടു നോക്കിയാ കഥയന്‍. ആനയുടെ വാല് തൊട്ടുനോക്കിയ ആള്‍ പറഞ്ഞതെ ആന ചൂലുപോലെ ആണെന്നാണ് കലുതോട്ടുനോക്കിയ ആളാകട്ടെ ആന തൂണുപോലെ ആണെന്നാണ് പറഞ്ഞതെ. സന്തോഷ്‌ പണ്ഡിറ്റ് സിനിമയെ അങ്ങിനെ നോക്കി കണ്ടത് ഒരു തെറ്റാണോ ?. വിമര്ശ‌നം അര്ഹി ക്കുന്നതിനു മാത്രം വിമര്ശ നം നല്കി യാല് പോരെ? സന്തോഷ്‌ വരച്ചു കട്ടിയാതെ നമുക്കെ തെറ്റായി തോന്നിയെങ്കില്‍ അതിനെ തെറിപറഞ്ഞു പ്രതികരിച്ച മലയാളി സ്വന്തം സംസ്കാരം മറ്റുള്ളവര്ക്ക്ങ മുന്നില്‍ ഇടിച്ചു കാട്ടുകയായിരുന്നു. അതിനു പ്രതികരിയ്ക്കാതിരുന്ന സന്തോഷിന്റെ വകതിരിവും നല്ലതുതന്നെ.
പണ്ഡിറ്റിന്റെ സിനിമയെ മനസ്സുകൊണ്ട് നമ്മള്‍ എന്തിനു ബര്ഗ്ഗ്മാ ന്റെയും ആല്ഫ്ര ഡ്‌ ഹിച് കൊക്കിന്റെ യും വീക്ഷനങ്ങളോട് താരതമ്യം ചെയ്തു, എന്തിനു നമ്മള്‍ സത്യനന്തിക്കടിന്റെയും രണ്ജിതിന്റെയും സിനിമള്ക്ക്ആ മുന്നില്‍ താരതമ്യം ചെയ്തു. പരോക്ഷമായി പ്രോത്സാഹിപ്പിച്ച ശേഷം മാറി നിന്ന് കുറ്റം പറയുന്നതും ശരഷരിയ്ക്ക് താഴെയുള്ള പെരുമാറ്റമാണ്.
കഴിഞ്ഞദിവസം ഒരു ചാനലില്‍ സന്തോഷിന്റെ അഭിമുഖം കണ്ട എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ വ്യക്തിയുടെ കര്യഗൌരവമായ വീക്ഷണമായിരുന്നു അവതരിപ്പിച്ചത് ഇല്ലേല്‍ ആരേലും സ്വന്തം വീട് വിറ്റ് ഇതിനു പണം കണ്ടെത്തുമോ ? ഒരുപക്ഷെ അയാള്‍ വളരെ ബുദ്ധിയുള്ള ആളാകം ഞാനുള്പ്പെ ടെയുള്ള ആളുകളെ കഴുതയക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യനാകം അതുമല്ലെങ്കില്‍ മുകളില്‍ പ്രസ്ഥാവിച്ചതുപോലെ നമുക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നതിന്റെ താഴെ മാത്രം ചിന്തകള്‍ എത്തിപ്പെടുന്ന വ്യക്തിയാകം അയാളുടെ ചിത്രീകരനതിലുടനീളം ഒരുതരം അര്പ്പ ണ മനോഭാവം ഞാന്‍ കണ്ടിരുന്നു. അങ്ങിനെ എങ്കില്‍ അയാള്‍ സത്യം മനസ്സിലാക്കുന്ന ദിവസം അയാളെ സന്ത്വനിപ്പിയ്ക്കാന്‍ നമുക്കെ കഴിഞ്ഞെന്നെ വരില്ല. തല്ക്കാലം നമുക്കയാളെ ഒറ്റപ്പെടുത്താണ്ടിരിയ്ക്കാം. ഈ സമൂഹത്തില്‍ ജീവിയ്ക്കനോരിടം നല്കാംപ. അയാള്‍ ചിന്തിയ്ക്കട്ടെ പ്രവര്തിയ്ക്കട്ടെ താല്പര്യമുള്ളവര്ക്ക് കാണാം. പ്രതികാരങ്ങള്‍ അര്ഹി്യ്ക്കാത്ത വസ്തുതകള്ക്ക് പ്രതികരിയ്ക്കതിരിയ്ക്കുന്നതല്ലേ എന്തുകൊണ്ടും ഉചിതം നമ്മുടെ വീക്ഷണങ്ങള്ക്ക്ക യോജിയ്ക്കാത്ത കാര്യങ്ങളെ കല്ലെറിയാതെ പ്രതികരിയ്ക്കുന്നതും നല്ലതല്ലേ ?...........................
വാല്കകഷ്ണം : -- അന്നാര്‍ കണ്ണനും തന്നാലായത്‌
------- ഓടിയന്‍