Tuesday, October 28, 2014

ഉൾകാഴ്ച


മാഡം വെല്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ........വളരെഭംഗിയായി ജഗതി ശ്രീകുമാർ എന്ന മഹാനടൻ മലയാളികൾക്കുമുന്നിൽ പ്രസന്റു ചെയ്ത അനശ്വരമായ കഥാപാത്രം അതിലൂടെ ടൂറിസം ചുറ്റിപ്പറ്റി ജീവിയ്ക്കുന്ന  കുറെ ആൾക്കർ ഇതാണ് ആ സിനിമയുടെ ഇതിവൃത്തമെങ്കിലും സംഗതി നമുക്കുചുറ്റും ഉള്ള കഥാപാത്രങ്ങൾ തന്നെയാണ് ഇത്രയും കാലം നമ്മൾ അടഞ്ഞ കണ്ണു മായാണ് ലോകം കണ്ടിരുന്നത്‌ എന്നതാണ് സത്യം .... ക്രീയാത്മകമായ ഒരു മുതൽമുടക്ക് നമുക്ക് ടൂറിസത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നവസ്തുത എത്രപേർ മനസിലാക്കുന്നു എന്ന് അറിയില്ല . ഇത് ഞാൻ മാത്രമല്ല ഒരുപ്രശസ്തമായ സ്ഥലത്ത് ഫോട്ടോ ഷൂട്ടിനു വേണ്ടി പോയ എന്നോടും സുഹൃത്തിനോടും ഇത്തിരി ഇംഗ്ലീഷും പിന്നെ ലൊട്ടുലൊടുക്ക് സംഭവങ്ങളുമായി പിടിച്ചു നില്ക്കുന്ന district ടൂറിസം ഡെവലപ്മെന്റ് corporation ലെ ഒരു ജീവനക്കാരൻ പറഞ്ഞതാണ് . കേരളം സുന്ദരമാണ് ശാലീനമാണ് ... ഇന്ത്യയിലെ മറ്റേതു നാടിനെ അപേക്ഷിച്ചു ഒരു നിത്യ ഹരിത നാട് തന്നെയാണ് കേരള നാട് സംശയമില്ല പക്ഷേ ഇവിടെനിന്നു നമുക്കല്പം ദൂരേയ്ക്ക് സഞ്ചരിയ്ക്കാം .അങ്ങ് ദൂരെ വിദേശികളുടെ നാട്ടിലേയ്ക്ക് നമുക്കവിടെ നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു സംസ്കാരം കാണാൻ കഴിയും .ഞാൻ ശ്രധ്ധിച്ച്ചിട്ടുള്ള ഒരുകര്യമാണ് .. വിദേശികൾ ഒരിയ്ക്കലും ഒരു ചോക്ലേറ്റു റാപ്പർ പോലും വലിച്ചെറിയില്ല എന്നത് . കയ്യിലെ ഓറഞ്ചു തൊലിയും പ്ലാസ്റിക് കഷ്ണങ്ങളും അവർ കയ്യില തന്നെ കരുതിവയ്ക്കും . എപ്പോളെങ്കിലുംഡ സ്റ്റു ബിന് കാണുമ്പൊൾ ആതുനിക്ഷേപിയ്ക്കും . വിദേശനാടുകളിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നത് കുറ്റകരം ആണെങ്കിലും ആരും ആ സാഹസത്തിനു മുതിരാറില്ല . ഇവര നമ്മുടെ നാട്ടിലെത്തിയാലും ഒരിയ്ക്കലും സാഹചര്യങ്ങല്ക്ക് അനുസരിച്ചു മലയാളി മാറുന്നതുപോലെ അവർ മാറാറില്ല എന്ന സത്യവും മനസ്സിലാക്കണം . ഒരിയ്ക്കല എറണാകുളത്തു നിന്ന് നാട്ടിലേയ്ക്ക് ട്രെയിൻ ഇല വരികയായിരുന്ന എനിയ്ക്ക് സഹയാത്രികരായി രണ്ടു വിദേശികളെ കിട്ടി ഭാര്യഭാര്ത്തക്കന്മാരായ അവർ ചായ മേടിച്ചു കുടിയ്ക്കുന്നതിനിടയിൽ ഇരുന്ന സീറ്റിനിടയിലൂടെ നടന്നുവന്നു ആശ്ചര്യത്തോടെ നോക്കി നിന്ന പാറ്റയെ കണ്ടു കഥകളിനടനെ അനുസ്മരിപ്പിയ്ക്കും വിധം ശബ്ദത്തോട് കൂടി എന്നെ വിളിച്ചു കൊക്ക്രോച്ചു എന്ന് ചൂണ്ടിക്കാട്ടിയ സംഭവം ഞാൻ ഇപ്പോൾ ഓര്ക്കുന്നു .കൊല്ലം റയിൽവേ സ്ടഷനിൽ കടന്നുപോയ ട്രെയിൻ വിസർജ്ജിച്ചു പാളത്തിൽ വീണുകിടന്ന excreta ചിത്രത്തിൽ പകർത്തിയ വിദേശിയും ഞാൻ മറന്നിട്ടില്ല .ഇതൊക്കെ നമുക്ക് സ്ഥിരം കാഴ്ചകൾ ആണ് എന്നതാണ് നമ്മുടെ പ്രശ്നം . കാലം ഇത്രപുരൊഗമിച്ചെങ്കിലും ഇക്കോ ഫ്രന്റ്ലി toilet പൂര്ണമായും നമ്മുടെ ട്രൈനുകൽക്കുള്ളിൽ സ്ഥാപിയ്ക്കാൻ കഴിയാഞ്ഞത് നമ്മുടെ രാജ്യത്തിന്റെ തന്നെ പോരായ്മയാണ് . ഇത്തരം പാളങ്ങളിൽ മാലിന്യം വിസര്ജ്ജിച്ച്ചു രാജ്യത്തിന്റെ നാടീ ഞരംബായി ഓടുന്ന തീവണ്ടി ഒരുപക്ഷേ സാംക്രമിക രോഗങ്ങൾ പരത്തുന്നത് കാണുമ്പോൾ അല്ലെങ്കിൽ ഓപ്പണ്‍ പാലങ്ങളിലൂടെ കടന്നുപോകുമ്പോൾ മഴക്കാലത്ത് ഇതൊക്കെ ഒഴുകി വഴിയാത്രക്കാരുടെ ശരീരത്തിൽ വീഴുമ്പോൾ ചിന്തിച്ചുപോകുന്നു വിദേശികൾ നമ്മുടെ നാടിനെപറ്റി നല്ലത് കരുതിയിട്ടുന്ടെൽ അവരുടെ ഹൃദയ വിശാലത . ഒരിയ്ക്കൽ സതേണ്‍ റയിൽ വേ യുടെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ റേഡിയോ വിലൂടെ ജനങ്ങളുടെ സംശയം ദൂരീകരിയ്ക്കുന്ന സമയത്ത് ഞാൻ പ്രസ്തുത വിഷയങ്ങളുംമായി അധെഹത്ത്തോട് സംസാരിച്ചു വിദേശികളുടെ മുന്നിൽ നഗ്നമാകുന്നത് നമ്മുടെ സംസ്കരമാണെന്ന് അറിയിച്ചപ്പോൾ അല്പം പരുങ്ങലോടെ അദ്ധേഹം നല്കിയ മറുപടി ആളുകള് വിലയേറിയ toilet കളും മറ്റും വൃത്തിഹീനമായി ആണ് ഉപയോഗിയ്ക്കുന്നത് എന്നാണ് സംഭവം ശരിയാണ് ഇവിടെ നമുക്ക് നിയമങ്ങള അല്ല ഉണ്ടാകേണ്ടത് .. നിയമങ്ങളെ അനുസരിയ്ക്കുവാനുള്ള ഒരുനല്ല മനോഭാവമാണ് (Attitude)നമുക്കുണ്ടാകേണ്ടത്. ഞാൻ ഇന്ത്യൻ റയിൽ വേ യെ കുറ്റപ്പെടുത്തുന്നില്ല . മാറ്റങ്ങൾ കണ്ടു വരുന്നുണ്ട് പക്ഷേ ഒച്ചിഴയുന്ന വേഗത്തിലാണെന്ന് മാത്രം ....വൃത്തിഹീനമായ ചുറ്റുപാടിൽനിന്നു ഓരോ മഴക്കാലത്തും ഉയത്തെഴുനേറ്റു നമ്മുടെ നാടിനെ വിഴുങ്ങുന്ന സാംക്രമിക രോഗങ്ങളെ മുന്നില് കണ്ടെങ്കിലും ശാശ്വതമായ ഒരുമാറ്റം അനിവാര്യമാണ് . . ഭാരതത്തിൽ ഇങ്ങനെയൊരു മാറ്റം അനിവാര്യമാണ് എന്ന് ഉൾക്കൊണ്ടു ഭാരനാധിപാൻ മാർ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ലീൻ ഇന്ത്യ എന്നാ മഹത്തായ യജ്ഞം അത് നമ്മൾ ഓരോരുത്തരും ഉൾക്കൊണ്ടു ചെയ്യേണ്ടത് നമ്മുടെ അല്ല്ല മറിച്ചു നമ്മുടെ പൈതൃകം മറ്റു സംസ്കാരങ്ങളുടെ മുന്നിൽ തല ഉയർത്തി നില്ല്ക്കുന്നതിനു വേണ്ടിയാണെന്ന് നാം മനസിലാക്കുക അതിനുവേണ്ടി നമുക്ക് പ്രയത്നിയ്ക്കാം നാടകീയമല്ലാതെ .... ജയ്‌ ഹിന്ദ്‌

No comments:

Post a Comment