Tuesday, October 28, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ


കോഴിക്കോട് നഗരത്തിൽ അനാശാസ്യം .... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രങ്ങളിലും സോഷ്യല്മീടിയകളിലും നിറഞ്ഞു നില്ക്കുന്ന ചൂട് ചർച്ച വേദി ...നമുക്കുമാടങ്ങാം വ്യത്യസ്തമാർന്ന മറ്റുചില വിഷയങ്ങളിലെയ്യ്ക്ക് ഇവിടെ കോഴിക്കോടുനഗരവും ചൂട് ചുംബന രംഗങ്ങളും ഇല്ല ...ഇവിടെ ജീനസിന്റെ കുലവും മതവും ഇല്ല , വാട്സ് അപ്പിലെ ചൂടൻ വിഷയങ്ങളില്ല , താരങ്ങളും അവരുടെ ബ്ലോഗ്ഗുകളുടെ സുരക്ഷയുമില്ല നമുക്ക് കാണാം ആഭിപ്രായ സ്വതന്ത്ര്യ മെന്ന പേരി ലെ മൌലികാവകാശത്തെ . അർദ്ധതലങ്ങളും അതിർവരംബുകളും ഭേതിച്ച സഭ്യതയുടെ നെല്ലിപ്പലകകൾ കീഴെ നിലവാര ത്തകര്ച്ച്ചയിലൂടെ മാത്രം പ്രതികരിയ്ക്കുന്ന പ്രതികരണങ്ങളെ . സാങ്കേതിക വിദ്യ വളര്ന്നു പന്തലിച്ചു ലോകം കൈക്കുമ്പിളിൽ ഒതുങ്ങിനില്ക്കുന്നു . മൊബൈൽ റീചാർജു ചെയ്യാനും വൈദ്വതി ബില്ല കെട്ടാനും ടിക്കട്റ്റ് റിസർവ് ചെയ്യാനും അലയാതെ ബാങ്കുകളുടെ പടിവാതിലിൽ ക്യൂ നില്ക്കാതെ നാം സാങ്കേതിക വിദ്യയുടെ ചിറകിൽ പറന്നുയരുന്നു . വളരെ നല്ലകാര്യം തന്നെ പക്ഷേ ആനുകാലിക വിഷയങ്ങളിൽ മലയാളിയുടെ പ്രതികരണങ്ങൾ സഭ്യതയുടെ അതിർവരമ്പ് ലംഖിയ്ക്കുംപോൾ ഞാൻ ഓർത്തുപോകുന്നു നമ്മുടെ പൈതൃകത്തെ അതിധികളെ ദേവന്മാരായി കണ്ടു മാനിച്ചു ബഹുമാനിച്ച ഒരുതലമുറയെ . നാവിൽ സരസ്വതിയെ ആരാധിച്ച നമ്മുടെ സാംസ്‌കാരിക നായകന്മാരെ . എന്തുപറ്റി നമ്മുടെ യുവതല മുറയ്ക്ക് . പ്രതികര നങ്ങളിൽ രക്ത ത്തിലപ്പും തൂലിക ത്തുമ്പിൽ വികട സരസ്വതിയുമായി സോഷ്യൽ മീഡിയ യിലേയ്ക്കു പ്രവേശി ച്ച മലയാളി വിദേശ രാജ്യങ്ങളുടെ വെബ്സൈറ്റുകൾ പോലും അശ്ലീല ച്ച്ചുവരുകൾ ആക്കി എന്നതാണ് . ന്യൂ യോര്ക്ക് ടൈംസ് പോലെ പ്രശസ്തമായ ഒരുപത്രത്തിൽ വന്ന നമ്മൾ തെട്ടിധ്ധരിച്ച്ചെന്നു കണ്ട കാർടൂണ്‍ അതിനു അടുത്ത ദിവസം തന്നെ അതിന്റെ എഡിറ്റർ മാപ്പുചോതിച്ച്ചിരുന്നു പക്ഷേ മലയാളിയുടെ പ്രതികരണം കണ്ടപ്പോൾ ഓര്ത്തത് കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ പാട്ടാണ് 

നായർ വിശന്നു വലഞ്ഞു വരുമ്പോൾ
..കായ ക്കഞ്ഞിക്ക രി യിട്ടില്ല ..
ആയതു കേട്ട് കലമ്പി ചെന്നവൻ 
ആയുധ മുടനെ കാട്ടിലെറിഞ്ഞു ..
.ഉരുളികൾ കെണ്ടി കളൊക്കെ ഉടച്ചു
ഉരല് വലിച്ചു കിണറ്റിലെറിഞ്ഞു 
അതുകൊണ്ടരിശം തീരത്ത്തവനാ 
പുരയുടെ ചുറ്റും മണ്ടി നടന്നു . ... 
ഇത്തിരി സാംസ്കാരികമായി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പ്രതികരിച്ചെങ്കിൽ ഒരുപക്ഷേ ദാരിദ്ര്യ രാജ്യമെന്ന് കരുതുന്ന സംബന്നര്ക്ക് നമ്മുടെ ക്ഷമയുടെയും അറിവിന്റെയും കാര്യത്തിൽ നമ്മോടു ബഹുമാനം തോന്നുമായിരുന്നു . ... ഇവിടെ സൂര്യനസ്തമിയ്ക്കാത്ത ഒരു സാമ്രാജ്യവും ഇന്ത്യക്കാരെ കീടങ്ങളായി കണ്ടിരുന്ന ഒരു ഭരണകൂടവും ഉണ്ടായിരുന്നു ....അവര്ക്കെതിരെ വിവേകാ നന്ദനും , ഗാന്ധിയും , അമ്പേ ത്കറും എല്ലാം പ്രതികരിച്ചത് സാംസ്‌കാരിക ശൂന്യമായ പദങ്ങൾ കൊണ്ടല്ല മറിച്ചു കുറിയ്ക്കു കൊള്ളുന്ന ഉത്തര ങ്ങളുമായാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചത് നമ്മുടെ സംസ്കാരത്തിന് നമ്മളിൽ നിന്ന് പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് . കോഴിക്കോട് സംഭവത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയ ഒരു സെലിബ്രിട്ടിയെ അയാള്ക്ക് ജന്മം നല്കിയ മാതാവിനെയും കൂടെപ്പിറപ്പായ സഹോദരിയും സോഷ്യൽ മീഡിയ കളിൽ വാക്കുകൾ കൊണ്ട് പലതവണ മാനഭന്ഗം ചെയ്താപ്പോളും അതിൽ സാഡിസം കണ്ടെത്തിയ യുവ മനസ്സുകൾ ഒന്നോര്ക്കേണ്ടി ഇരിയ്ക്കുന്നു നിങ്ങളുടെ സംസ്കാരം ഡൽഹിയിലെ തെരുവില നഗ്നമായ ശരീരവും അബോധമായ മനസ്സുമായി ജീവനുവേണ്ടി കേണ സഹോദരിയുടെ ഗർഭപാത്രത്തിൽ നിന്ന് ചിന്തിയ നിണ ത്തിനു രുചിപിടിച്ച്ച്ച ചെന്നായ്ക്കളെ പോലെയാകുന്നു . ഇവിടെ നമുക്ക് നിയമങ്ങൾ ഉണ്ട് പക്ഷേ അത് എത്രത്തോളം ഭാലവത്താണ് എന്നതിൽ ഞാൻ സംശയിക്കുന്നു . നമ്മുടെ സൈബർ ലോ ...കമ്മ്യൂണി കേഷൻ നിയമങ്ങൾ വളരെ ശക്തമാണ് പക്ഷേ സോഷ്യൽ മീടിയകളിലുള്ള ഇതുപോലെ രക്ത ദാഹിയായ കൊതുകുകളുടെ കടന്നുകയറ്റം ഇനിയും നിയന്ത്രിയ്ക്കേണ്ടി ഇരിയ്ക്കുന്നു . ഒന്നോര്ക്കുക 
പിതാ രക്ഷതി കൌമാരേ 
പുത്രോ രക്ഷതി യോവ്വനെ
ഭാര്ത്രോ രക്ഷതി വര്ധ്ധാക്യെ
ന സ്ത്രീ സ്വാതന്ത്ര്യ മർഹാതി 
എന്ന് മനുസ്മൃതി വാക്യം വച്ചു സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ച ആ സുപ്രിം കോടതി ജഡ്ജി യക്കെതിരെ നമ്മുടെ നാട്ടിലെ സ്ത്രീകള് പ്രതികരിയകുകയും പ്രതിക്ഷേതം അറിയിക്കുകയും ചെയ്തു ഓര്ക്കുക അതെല്ലാം വ്യക്തിപരമായ അഭിപ്രായ പ്രകടങ്ങൾ മാത്രമാണ് അതിനൊക്കെ ബുദ്ധിശൂന്യമായ , സംസ്കാര ശൂന്യമായ പദങ്ങൾ കൊണ്ട് ആറാട്ട് നടത്തുന്നവർ ഒന്നോര്ക്കുക ബുദ്ധി യുള്ളവർക്ക് മുന്നില് നിങ്ങൾ തുറന്നു കാട്ടുന്നത് നിങ്ങളെ ജന്മം തന്നൂട്ടി വളർത്തി വലുതാക്കിയവരുടെ പോരായ്മയാണ്‌ ....മടങ്ങാം നമുക്കീ രണഭൂമിയിൽ നിന്ന് ....ചോര ചിന്തുന്ന പ്രതികാര ദാഹങ്ങളിൽ നിന്ന് .... നല്ലൊരു നാളെയ്ക്കായി പ്രാർത്ഥിയ്ക്കാം

No comments:

Post a Comment