Saturday, November 29, 2014

കടുക് മഹാത്മ്യം


ഭക്ഷണം പാകം ചെയ്യുന്നതിനുമുന്നെയായി പലപ്പോഴും കടുക് ചീനച്ചട്ടിയിൽ പോട്ടിയ്ക്കുന്നതിന്റെ കടു മുട് ശബ്ദം കേള്ക്കത്തവരായി ആരും ഉണ്ടാകില്ല ഇതിന്റെ മണവും രുചിയും ഒന്ന് വേറെ തന്നെയാണ്. ഇന്ത്യക്കാർ വര്ഗ്ഗ ദേശ ഭേതമന്യേ കടുകിനെ പ്രാചീന കാലം മുതൽ ഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നു . വടക്കേ ഇന്ത്യയിൽ കടുക് എണ്ണ വളരെ പ്രശസ്തമാണ് . കടുകിന്റെ പ്രാധാന്യം എത്ര പേര് മനസിലാക്കുന്നു എന്നുചോതിച്ച്ചാൽ പലപ്പോഴും രുചിയും മണവും ഒഴിച്ചു മറ്റൊന്നും ആര്ക്കും അറിയില്ല എന്നതാണ് സത്യം . കടുക് നിറത്തിന്റെ കാര്യത്തിൽ മൂന്നു തരത്തിൽ ഉണ്ട് . മഞ്ഞ , brown പിന്നെ ബ്ലാക്ക്‌ . നിറത്തിൽ ഉള്ള വര്ഗ്ഗഭേതം പോലെ പേരിലും വ്യത്യസ്തങ്ങളാണ് കറുത്ത കടുക് Brassica nigra എന്നറിയപ്പെടുന്നു ഇവാൻ മിഡിൽ ഈസ്റ്റ്‌ ലാണ് ഉണ്ടാകുന്നതു . Brassica juncea എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ബ്രൌണ്‍ കളറിലാണ് കാണപ്പെടുന്നത് . Brassica alba എന്നറിയപ്പെടുന്ന മഞ്ഞ കടുക് മെഡി റ്റരെനിയൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത് . കടുകിന് anti-cancer, anti-oxidative, Anti-diabetic properties എന്നിങ്ങനെ പലഗുണങ്ങൾ ഉണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പല മരുന്നുകൾ ഉണ്ടാക്കുവാനും കടുക് ഉപയോഗിയ്ക്കുന്നു . എടുത്തുപറയേണ്ട മറ്റൊരുകാര്യം കടുകിന്റെ കൊളസ്ട്രോൾ കുറയ്ക്കുവാനുള്ള കഴിവാണ് . സെലിനിയം എന്നാ nutrient കൊണ്ട് പരിപോഷിതമാണ് കടുക് ഇതിനു അണുബാധയെ തടയാൻ കഴിവുള്ളതാണ് . ഇതിലെ അടങ്ങിയിരിയ്ക്കുന്ന മഗ്നീഷ്യം ശ്വാസകോശ രോഗങ്ങളും അസ്മയുടെ തീവ്രതയും കുറയ്ക്കുന്നു . സന്ധിവാതം , രക്തസമ്മർദ്ദം എന്നിങ്ങനെ ഉള്ള ആരോഗ്യ പ്രശ്നങ്ങള ക്ക് ശാശ്വതമായ പരിഹാരമാണ് കടുക് . മൈഗ്രൈൻ എന്ന കടുത്ത തലവേദനയ്ക്ക് ഒരു ഔഷധം കൂടിയാണ് കടുക് . ധാതുക്കളും മൂലകങ്ങളായ calcium, manganese, omega 3 fatty acids, iron, zinc, protein എന്നിവകൊണ്ട് പരിപോഷിതവും ദാഹനത്തിനാവിശ്യമായ dietary fiber ഉം അടങ്ങിയിട്ടുണ്ട് വിശപ്പില്ലായ്മ ദഹനവുമായി ബന്ധപ്പെട്ട മറ്റു അസുഖങ്ങൾക്കും കടുക് പാലിൽചെർത്തു ആഹാരത്തിനു 15 , 20 മിനിട്ട് മുന്നേ കഴിയ്ക്കണം എന്ന് പഴമക്കാർ പറയാറുണ്ട്‌ . ശരീരത്തിലെ ഉപപച്ചയപ്രവര്ത്തനങ്ങളെ ത്വരിതപ്പെടുത്തി ദാഹന ഇന്ത്രിയ വ്യവസ്ഥയെ സന്തുലിത പ്പെടുത്തുന്നതുകൊണ്ടാണ്ഇത് ദഹനത്തിന് നല്ലതാണെന്ന് പറയുന്നത് . ആര്ത്തവ വിരാമമായി ബന്ധപ്പെട്ടു സ്ത്രീകളിൽ ഉണ്ടാകുന്ന ഉറക്കമില്ലായ്മ വിയര്പ്പ് ഇങ്ങനെഉല്ല ശരീരികസ്വസ്ത്യങ്ങൾക്കും കടുക് ഉത്തമമാണ് .... ഇനി കടുക് ഭക്ഷണം ഉണ്ടാക്കുന്നതിന്റെ തുടക്കത്തിൽ / അവസാനം ഉപയോഗിയ്ക്കുന്നതെന്തിനു എന്നചോദ്യത്തിനു നമുക്ക് ഉത്തരം ഊഹിയ്ക്കാൻ കഴിയും .കടുക് നിസ്സാരനല്ല എന്ന് മനസ്സിയില്ലേ ശാസ്ത്രം വളരുന്നതിനുമുന്നെ ഗുണങ്ങൾ മനസ്സിലാക്കി കടുക് ഒരു നിത്യോപയോഗ സാധനമായി ആഹാരത്തിൽ ഉൾപ്പെടുത്തിയ പൂര്വ്വികരെ നമുക്ക് വന്ദിയ്ക്കാം