Thursday, October 30, 2014

തത്വമസി


ക്ഷണികമായ വികരങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന രണ്ടു  സത്യങ്ങളാണ് ജനനവും മരണവും അതിനിടയിലൂടെ ഉള്ള ഒരു യാത്ര , അനുഭവങ്ങളും സന്തോഷങ്ങളും കൊച്ചു കൊച്ചു വേദനകളും , പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം കൂടിച്ചേർന്ന നമുക്ക് പറഞ്ഞു വിശദീകരിയ്ക്കുവാൻ കഴിയാത്ത നമ്മുടെ ജീവിതം . കലച്ചക്രമുരുളും ഋ തുക്കൾ പുനർജ്ജനിയ്ക്കും കഴിഞ്ഞകാലങ്ങളിലൂടെ കണ്ണോ ടിച്ചാൽ നമ്മുടെ ജീവിതത്തിൽ  കാലാ കാലങ്ങളായി വളർന്നുകൊണ്ടിരിയ്ക്കുന്ന  ഒരുതരം stress നമുക്ക് തിരിച്ചറിയാൻ കഴിയും. നമുക്ക് ചിന്തിയ്ക്കാം നമ്മുടെ ഉളളിൽ നാം അറിയാതെ വളരുന്ന എന്നാൽ നമുക്ക് മനസ്സിലാകാത്ത നമ്മുടെ മനസ്സിൻറെ വിഷമകതകളെ .  ഒരു പട്ടണത്തിലെ തിരക്കേറിയ ഭാഗത്ത് നിന്ന് ആരവങ്ങളെ  അൽപനേരം കണ്ണുകൾ അടച്ചു കാതുകൾ കൊണ്ട് ശ്രദ്ധിയ്ക്കുക എന്നിട്ട് അൽപനേരത്തിനു ശേഷം നിങ്ങളുടെ ശ്വാസം മാത്രം ശ്രദ്ധിയ്ക്കുക  അവിടെ നമുക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു കാര്യമുണ്ട് . ഓരോ ദിവസവും നമ്മുടെ ശരീരത്തോടൊപ്പം ജീവിയ്ക്കുന്ന നമ്മുടെ മനസ്സ്, നമ്മുടെ ജീവൻ  .ഓരോ ദിവസവും ഇങ്ങനെ  ആരവങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ട മനസ്സു മായി ജീവിയ്ക്കുന്ന നാം,  മനസ്സിന്റെ ഒറ്റപ്പെടലുകൾ വർദ്ധി യ്ക്കുംപോൾ അവസാനം മനസമാധാനം ഇല്ലായ്മയിലെയ്ക്കും   പിന്നീടു സ്‌ട്രെസ് ലെയ്ക്കുമൊക്കെ എത്തിച്ചേരുന്നു . ഇങ്ങനെ വർദ്ധി ച്ചുവരുന്ന  മാനസിക പ്രയാസങ്ങൾക്ക് ആൾദൈവങ്ങളുടെ കരങ്ങളിൽ അഭയം പ്രാപിയ്ക്കുന്നവരുടെ എണ്ണവും വർദ്ധി ച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം ഇത്തിരി വിഷമത്തോടെ ആണെങ്കിലും മനസിലാക്കുക.   ആദ്യം നാം അറിയേണ്ടത്  ഈശ്വരൻ എന്ന സത്യമാണ് ...അവനെതിരക്കി നാം അമ്പല ങ്ങളിലും പള്ളികളിലും അലഞ്ഞു ,അവനെ ചൊല്ലി നാം  കരയുകയും അട്ടഹസിയ്ക്കുകയും ചെയ്തു അവൻറെ നാമത്തിൽ  തമ്മിൽ തല്ലുകയും  അഹങ്കരിയ്ക്കുകയും ചെയ്തു പക്ഷേ ഈശ്വരനെ മാത്രം കണ്ടില്ല . ..നാം മനസിലാക്കേണ്ടത്  ഏതു ജാതിയിൽ പിറന്നാലും ഏതു മതത്തിൽ വിശ്വസിച്ചാലും മരണമെന്ന സത്യത്തെ പുൽകുന്നതിനു മുന്നേ നമ്മുടെ ഉള്ളിലുള്ള നല്ലതു കളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ നാം ഈശ്വരനെ തിരിച്ചറിഞ്ഞു എന്നാണ് . നാൽ പത്തോന്നു ദിവസം വൃതം നോക്കി മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്യാസിയായി പതിനെട്ടാം പടി ചവുട്ടി ഈശ്വരനെ കാണാൻ ചെല്ലുന്ന ഭക്തൻ അവിടെ ഗോപുരത്തിൽ ലേഖനം ചെയ്തു വച്ചിരിയ്ക്കുന്ന തത്വമസി എന്ന വാക്കിന്റെ അര്ഥം കൂടി മനസ്സിലാക്കണം "അത് നീയാകുന്നു " "എന്തിനെ അന്വേഷിച്ചാണോ നീ ഇവിടെ എത്തിയത് അതിന്റെ ചൈതന്യം നിന്റെ ഉള്ളിൽ തന്നെയുണ്ട്‌ " വിശക്കുന്നവനു ആഹാരവും വേദനിയ്ക്കുന്നവന് സാന്ത്വനവും അലയുന്നവന് സഹായവും കൊടുക്കാൻ നിങ്ങള്ക്ക് കഴിയുമെങ്കിൽ നിങ്ങളുടെ ഉള്ളിലെ ഈശ്വരനെ നിങ്ങൾക്ക് തിരിച്ചറിയാം. നാമെല്ലാം സമയത്തിനു മുന്നേ ഓടാൻ ശ്രമിയ്ക്കുന്ന വരാണ് ദിവസത്തെ 24 മണിക്കൂർ  ആക്കിയും മണിയ്ക്കൂറിനെ  മിനുട്ടുകളാക്കിയും  പിന്നെ ജീവിതത്തിൽ എന്തെക്കെയോ നേടാനുള്ള തന്ത്രപ്പാടും കുറച്ചു നാളുകൾക്കു മുന്നേ ഡൽഹിയിലെ തെരുവിലെ ccd ക്യാമറയിലെ ദൃശ്യങ്ങൾ യൂടുബിലൂടെ പ്രചരിയ്ക്കുകയും സോഷ്യൽ മീഡിയ വഴി വളരെയധികം പ്രചാരം കൊടുക്കുകയും ചെയ്തു . യാത്രയ്ക്കിടയിൽ അപകടം സംഭവിച്ചു കിടക്കുന്ന ഒരുബൈക്കും സഹായത്തിനു വേണ്ടി കേഴുന്ന യാത്രക്കാരനും . അയാളുടെ ഭാര്യ തല്ഷണം മരിച്ചു  മുറിവ് പറ്റി കൈകൾ ഉയർത്തി അച്ഛനുമുന്നിൽ കരഞ്ഞുകൊണ്ട്‌ നില്ക്കുന്ന അഞ്ചോ ആറോ  വയസ്സുമാത്രമുള്ള കുട്ടിയുടെ ചിത്രം ഇന്നും കണ്ണുകളിൽ നിന്ന് മായുന്നില്ല . മനപൂർവ്വം കണ്ണുകൾ അടച്ചു ഒരുസഹായ ഹസ്തം നൽകാതെ യാത്രചെയ്യുന്ന തിരക്കേറിയ വീഥിയിലെ യാത്രക്കാരും അതിലുണ്ടായിരുന്നു  . ആ കുഞ്ഞു മരിച്ചതു ചോര വാർന്നു ആണെന്ന സത്യം കൂടി മനസ്സിലാക്കുക . സഹതാപ വാക്കുകൾ മനുഷ്യജന്മത്തിന്റെ ശാപമാണ് . അണുകുടും ബങ്ങളായി ജീവിയ്ക്കുന്ന മനുഷ്യൻ സ്വർധനായി തീർന്നിരിയ്ക്കുന്നു . സൗമ്യ യുടെ കാര്യവും വേറിട്ട തായിരുന്നില്ല . അവസരോചിതമായി പ്രവൃത്തിയ്ക്കാതെ അവളുടെ വിധിയിൽ പഴിച്ച ആളുകളും നമുക്കുചുറ്റും ഉണ്ടെന്നു മനസ്സിലാക്കുക . ഇങ്ങനെയൊക്കെ തന്ത്രപ്പടോട് കൂടി ഓടി ഒളിയ്ക്കുന്ന മനുഷ്യൻ സ്വന്തം ജീവിതം കുതിരയെ പോലെ ഓടിത്ത ള ർന്നും .... കഴുതയെ പോലെ ഭാരം ചുമന്നും മനസ്സിലെ ഭാരം വളരുമ്പോൾ കയ്യിലെ ധനം വിന്യയം ചെയ്തു മനശാന്തി അന്വേഷിച്ചു അലയുകയും ചെയ്യുന്നു . സ്വന്തം കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ അറിയാത്തവൻ മറ്റുള്ളവന്റെ ജീവിതത്തിനെ പരിഹസിയ്ക്കുന്നു . സോഷ്യൽ മീടിയകളിലെയ്ക്ക് വെറും പോസ്റ്റുകൾ സൃഷ്ടിച്ചു ഷെയറുകൾ വാരിക്കൂട്ടുകയും ക്യാമറ കളുമ യി അതിനായി അലയുകയും മോഷ്ടിയ്ക്കപ്പെട്ട പോസ്റ്റിന്റെ പിതൃത്വം തെളിയിക്കാൻ വ്യധാ വാഗ്വാതങ്ങളിലും ഏർപ്പെടുകയും ചെയ്യുമ്പോൾ നാം നമ്മുടെ  കര്മ്മം മറക്കുന്നു .  നമുക്ക് നമ്മുടെ ചുറ്റിലും ഉള്ള നല്ലതുകളുടെ ഈശ്വരനെ തിരിച്ചറിയാൻ ശ്രമിയ്ക്കാം .... ഇവിടം സ്വർഗ്ഗമാക്കാം .......

No comments:

Post a Comment