Sunday, December 18, 2011

ഏലിയാസ്

ഏലിയാസ്

കലാലയത്തിന്റെ ചര്‍ച്ചാ വിഷയം ഏലിയാസ് ആയിയിരുന്നു. കലാലയത്തിനു മുകളിലൂടെ പറക്കുന്ന കാക്കകള്‍പോലും ഏലി ഏലി എന്നാണ് കരഞ്ഞിരുന്നത്... ഏലിയാസിന്റെ ഖ്യാതി അത്രത്തോളം എത്തിയിരുന്നു. ഏലിയാസിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി. ഇതുവരെ കഥാപാത്രവുമായി പരിചയപ്പെട്ടിട്ടില്ല. ഏലിയാസിനെ പറ്റിയുള്ള കഥകള് ഗോപന്റെ വായില്‍നിന്നു കേള്‍ക്കുമ്പോള്‍ അമ്മൂമ്മ കഥ കേള്‍ക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാനിരുന്നു. പണ്ട് കാല്‍പന്തു കളിച്ചിരുന്ന സമയത്ത് ആജാനു ബഹുവായ ഒരു ചെക്കന്‍ ഫൌള്‍ കാണിച്ചപ്പോള്‍ ഏലിയാസ്‌ കയ്യോടെ പിടിച്ചപ്പോള്‍ അവന്‍ എലിയസിനോട് പറഞ്ഞത്രേ " നിന്നെ തല്ലാതെ വിടുന്നത് ഞാന്‍ കരാട്ടെ പഠിച്ചിട്ടു ള്ളത് കൊണ്ട്മാത്രമാണ്" എലിയസിനു ഇത് കേട്ടപ്പോള്‍ സഹിച്ചില്ല ബ്ലാക്ക്‌ ബെല്‍റ്റ്‌ എടുതിട്ടന്നത്രേ അവനെ ഏലിയാസ്‌ തല്ലിയത്‌........ അറിവുകൊണ്ട്‌ ഏലിയാസ്‌ കോളേജിന്റെ ക്ലാസ്സ്മുറികളും ലാബുകളും സ്വന്തമാക്കിയിരിയ്ക്കുന്നു ഈയുള്ള്ളവന്‍ കമ്പുട്ടറും വിണ്ടോവ്സും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത സമയത്ത് ഏലിയാസ്‌ ശ്വസിയ്ക്കുന്നതുപോലും പോലും ലിനക്സ്‌ ആണെന്നാണ് കേട്ടത്.....ഏലിയാസ്‌ ഒരു മൊബൈല്‍ ഫോണ്‍ സ്വപ്നം കാണുന്ന കാലത്താണ് സിറിലിന്റെ 500 രൂപ കാണാതെ പോകുന്നത്. നിലത്തു ചവിട്ടിയും ഭിത്തിയില്‍ തലതല്ലിയും ഇരു കക്ഷങ്ങളില്‍ വേദ പുസ്തകം മാറി മാറി പിടിച്ചു കൊണ്ടും സിറില്‍ വെടികൊണ്ട പന്നിയെപോലെ ഓടുകയാണ്. ഗോപന്‍ ബോബനും മോളിയിലെയും പട്ടിയെ പോലെ ഉമ്മരപടിയില്‍ കുത്തിഇരിയ്ക്കുന്നു. അവരുടെ മുറികളിലാകെ ദുഖം തളം കെട്ടി നില്‍ക്കുന്നു. വേദപുസ്തകം സാക്ഷി നിര്‍ത്തി സിറില്‍ 500 രൂപ എടുത്തവനെ പ്രാകുകയാണ്‌. സംഭവങ്ങള്‍ ഇത്രത്തോളം എത്തിയപ്പോള്‍ എല്യാസ് ഒരു വലിയ കലം നിറയെ കഞ്ഞിയും അത്രത്തോളം പയറ്‌ കറിയുമായി രംഗപ്രവേശം ചെയ്തു. ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ....... എന്നാ ഇരിപ്പില്‍ ടിയാന്‍ കഞ്ഞിയും പയറും കുഴച്ചടിയ്ക്കുകയാണ് ഇത് കൂടെ കണ്ടപ്പോള്‍ സിറിലിന്റെ വാക്കുകള്‍ അവനു നേരെ തിരിഞ്ഞു. " ഇവിടെ ചിലര്‍ മൊബൈല്‍ മേടിയ്ക്കനമെന്നെ പറയുന്നുന്ടരുന്നു" പിന്നീട് അവനു ഒരക്ഷരം പറയേണ്ടി വന്നില്ല പറയാന്‍ ഏലിയാസ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി സിറില്‍ ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടാവില്ല അന്ന് അര്‍ദ്ധരതി വരെ ഹരികഥ കാലക്ഷേപം കാണേണ്ടിവരുമെന്ന്. അവസാനം ഏലിയാസ് പകുതി കുടിച്ചു മാറ്റിവച്ച കഞ്ഞിയും പയറും തൊട്ടു സത്യം ചെയ്തു " എന്റെ അന്നത്തിനു വിഖാതം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇനി എനിയ്ക്ക് വേണ്ട ഈ കഞ്ഞിയാനെ സത്യം സത്യം സത്യം......"

കഥകള്‍ കേള്‍ക്കുംപോലോക്കെ ആ യുവാവിനെ കാണാന്‍ എനിയ്ക്കോരാഗ്രഹം. ഞാന്‍ രാത്രി അവന്റെ വീട്ടിലേയ്ക്ക് എന്റെ ഒരു സുഹൃത്തുമായി ചെന്നു. ആരെയും കാണാനില്ല അകത്തെ മുറികളിലോന്നില്‍ കത്തിയ മെഴുകുതിരി കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന സിറിലിനെ കണ്ടു. ശബ്ദം കേട്ട ദിക്കിലേയ്ക്കു നോക്കിയപ്പോള്‍ വെളുത്ത്‌ മെലിഞ്ഞ യുവാവ് മുഖത്ത് നോക്കിയാല്‍ പെട്ടെന്ന് ദൃഷ്ടിയില്‍ പതിയുന്ന വരമ്പ് മീശ. അവന്റെ ചുവന്നു കലങ്ങിയ കണ്ണുകള്‍ കംബുട്ടരിന്റെ മോണിട്ടറില്‍ എന്തെക്കെയോ തിരഞ്ഞു കൊണ്ടിരുന്നു. കാഴ്ച്ചയില്‍ തന്നെ ശാന്ത സ്വഭാവിയും അയ്യോ പവിയുമാന്നെന്നു എനിയ്ക്ക് മനസ്സിലായി. ഞങ്ങളുടെ പരിചയങ്ങള്‍ സൌഹൃദങ്ങള്‍ക്ക് വഴിമാറിയിരുന്നു എന്റെ സന്ദര്‍ശനങ്ങള്‍ അവിടെ സ്ഥിരതമാസമായി മാറി. പക്ഷേ എലിയാസിനപ്പോളും പ്രീയപ്പെട്ടത്‌ കമ്പ്യൂട്ടര്‍ മാത്രം. എന്നും രാവിലെ കമ്പ്യൂട്ടര്‍ തുടയ്ക്കും മേടിച്ച സമയത്തെ കവറുകള്‍ കൊണ്ട്മൂടിവയ്ക്കും ഈയുള്ളവനും,ഗോപനും, സിരിളുമടങ്ങുന്ന കുട്ടികളെ വിരട്ടിയോടിയ്ക്കും ഇങ്ങനെയുള്ള വ്യത്യസ്തമായ ദിനചര്യയുമായി ജീവിയ്ക്കുകയാണ് ഏലിയാസ്‌. അവന്റെ ഭാഷ്യത്തില്‍ സോമാലിയയിലെ എന്തിനു പറയുന്നു ലോകത്തിലെ തന്നെ പട്ടിണി അകറ്റാന്‍ കമ്പ്യൂട്ടര്‍നു പറ്റുമാത്രേ. കമ്പ്യൂട്ടര്‍ ഒരു വിഗ്രഹമായും ഏലിയാസിനെ ഒരു പൂജാരിയും ഞാന്‍ മനസ്സില്‍ കണ്ടു. എന്റെ സെമെസ്റെര്‍ പരീക്ഷകളില്‍ എന്നെ വിജയിപ്പിയ്ക്കണേ എന്നു ഞാന്‍ കമ്പ്യൂട്ടര്‍ ഭഗവാനെ നോക്കി പ്രാര്‍ഥിച്ചു. കാലങ്ങള്‍ കാലാവസ്ഥകള്‍ എല്ലാം ഒന്ന്ന്നായി മാറി മാറി വന്നു. യുനിവേര്‍സിടിയിലെ കടലാസ്സുകള്‍ എന്റെ കണ്ണുകളില്‍ അഗ്നി പടര്‍ത്തി വാക്കുകളില്‍ ചിന്തകളില്‍ ക്രോധം സൃഷ്ടിച്ചു ഇന്ന് അമ്പലം ആക്രമിയ്ക്കണം വിഗ്രഹം തല്ലി പൊളിയ്ക്കണം ഒരു നക്സല്‍ പ്രവര്‍ത്തകനെ പോലെ ഞാന്‍ രാത്രി വീട്ടില്‍ ചെന്നു കയറി. ഏലിയാസ്‌ ദീപരാധനയിലാണ് സിറിലും ഗോപനും മാറി നിന്ന് തൊഴുതുകൊണ്ട് നില്‍ക്കുന്നു അലക്ഷ്യമായി കിടന്ന മുടി വകഞ്ഞുമാറ്റി നിരായുധനായി നിന്ന ഞാനോരായുധം തിരഞ്ഞു. അപ്പിള് മുറിയ്ക്കുവാനുള്ള കത്തിയാണ് കണ്ണില്‍ പതിഞ്ഞത്. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ ഞാന്‍ ചാടിവീണ് കത്തി സ്വന്തമാക്കി ചാരിവച്ചിരുന്ന കമ്പ്യൂട്ടര്‍ ന്റെ ബയന്ടു കവറില്‍ ആഞ്ഞു കുത്തി. പ്രതീകാത്മകമായി ഞാന്‍ വിഗ്രഹത്തെ ഉടച്ചു...അമ്പലം തകര്‍ത്തു മുഖം തിരിച്ചു എലയാസിനെ നോക്കുമ്പോള്‍ ക്ഷേത്രതിനുമുന്നില്‍ തുള്ളുന്ന വെളിച്ചപ്പാടിനെയാണ് കാണുന്നത് രംഗം പന്തിയല്ല എനിയ്ക്ക് കരാട്ടെയുമാരിയില്ല ഒരു നിമിഷം വെല്ലൂര്‍ സെന്റര്‍ ജയിലില്‍ ഗോതമ്പിന്റെ ഗുണ്ടിനായി കാത്തു നില്‍ക്കുന്ന ഏലിയാസിന്റെ നിര്‍വികാരമായ മുഖം കടന്നുപോയി. ഇവനൊക്കെ സന്തം ജീവിതത്തെ പറ്റി ഒരു ചിന്തയുമില്ലെന്നെ... ഞാനില്ലേല്‍ കാണാമായിരുന്നു. കതിരൂര്‍ രാജന്‍ ഗുരുക്കളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഓടി. എന്റെ ക്രോധം ഭയമായി മാറിയിരിയ്ക്കുന്നു. ഞാന്‍ അടുത്ത് കണ്ട മുറിയില്‍ കയറി വാതിലടച്ചു. ഏലിയാസ്‌ കുത്തിയ കത്തി വലിച്ചൂരി കലിതുള്ളിയ കോമരത്തെ പോലെ എന്റെ പിന്നാലെ ഓടി. മുറിയുടെ വാതിലില്‍ നിര്‍ത്താതെ ചവിട്ടി. വാതിലു തുറക്കാന്‍ അലറി. അവടെ ശബ്ദം എന്നിലെ എന്നെ കൊണ്ട് വാതിലു തുറപ്പിച്ചു മുല്ലപ്പെരിയാര്‍ അണക്കെട്ട് പോട്ടിയതുപോലെ ഏലിയാസ്‌ മുറിയിലേയ്ക്ക് ഇരച്ചു കയറി എന്റെ കഴുത്തിന്‌ കുത്തി പിടിച്ചു ഭിത്തിയില്‍ ചാരി. വലിച്ചൂരിയ കത്തി വലതു കയ്യിലുയര്‍ത്തി പിടിച്ചു. സിറിലും ഗോപനും ഏലിയാസിന്റെ കാലുകളില്‍ പിടിച്ചു കരഞ്ഞു..... കത്തിയിലെയ്ക്കു ഒരുനിമിഷം ഞാന്‍ നോക്കി പിന്നീട് അവന്റെ മുഖത്തേയ്ക്കും. ആനന്റെ ജലാര്‍ദ്രമായ കണ്ണുകളും മുഖത്തെ വിറയ്ക്കുന്ന പേശികളും കടിച്ചു പിടിച്ച പല്ലുകളും എല്ലാം കൊണ്ടും അവനൊരു കിരാതനെ പോലെ എനിയ്ക്കുതോന്നി. വിറയാര്‍ന്ന ശബ്ദമാണോ ഗദ്ഗദ മായിരുന്നോന്നു ഓര്‍മയില്ല ഞാന്‍ പറഞ്ഞു " എനിയ്ക്ക് കരാട്ടെ അറിയില്ല" അവന്‍ പിടിവിട്ടു കയ്യിലെ കത്തി നിലത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട്‌ തിരിച്ചു നടന്നു.

"വീണിതല്ലോ കിടക്കുന്നു ധരണിയില്‍

ശോനിതവുമാനിഞ്ഞയ്യോ ശിവ ശിവ"

ശോനിതമില്ലെങ്കിലും കത്തികണ്ടപ്പോള്‍ എനിയ്ക്കിതാനോര്‍മ വന്നത്. കത്തി വീഴ്ചയില്‍ രണ്ടായി ഓടിഞ്ഞിരിയ്ക്കുന്നു. നിശബ്ദത ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ മൂടുപടം തീര്‍ത്തിരിയ്ക്കുന്നു സ്നേഹം എന്റെ കണ്ണുകളെ നനയിപ്പിച്ചു. ഗോപനും സിറിലും എന്നെ സമാധാനിപ്പിയ്ക്കുന്നു. വിങ്ങുന്ന ശബ്ദങ്ങല്‍ക്കൊടുവില്‍ ഞാന്‍ ചോദിച്ചു.. എന്നെ ക്കാള്‍ വലുതാണോ അവനു വെറും ബയന്ടു കവര്‍........എനിയ്ക്കവന്റെ ഉത്തരം കിട്ടി "ഗിരീഷെ സത്യം പറഞ്ഞാല്‍ ഒന്നും തോന്നരുത് .... അതെ"........ രാത്രി ഏറെ വൈകിയിരിയ്ക്കുന്നു ഇനി ഇറങ്ങിപ്പോകുന്നത് പന്തിയല്ല രാവിലെ തന്നെ സ്ഥലം വിടണം ഏലിയാസ്‌ എന്റെ മുന്നില്‍ വന്നു. കുംബസാരകൂട്ടില്‍ നില്‍ക്കുന്ന കുഞ്ഞാടിന്റെ മനസ്താപം അവന്റെ വാക്കുകളില്‍ നിഴലിച്ചു എന്നോട് മാപ്പുപറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ആ ദിവസം അങ്ങിനെ അവസാനിച്ചു. അടുത്ത ദിവസം തുണികള്‍ പായ്ക്ക് ചെയ്തു മുറിയ്ക്ക് വെളിയിലിറങ്ങി ഏലിയാസ്‌ ഭിത്തിയില്‍ ചാരി ആകാശത്തിലേയ്ക്ക് നോക്കി പുറത്തു നില്‍ക്കുന്നു. അവടെ മുഖത്ത് നോക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല നിശബ്ദതയെ ഭേതിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

" ഞാന്‍ ഇറങ്ങുന്നു.... ഇനി ഒരിയ്ക്കലും തിരിച്ചു വരില്ല... എന്നെ ഇനി കണ്ടാല്‍ അറിയവുന്നതായി നടിയ്ക്കരുത്..

" "പോകരുത്....... "

ആ വാക്കുകള്‍ എന്റെ ചിന്തകളില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല...... ഞാന്‍ തിരിഞ്ഞു നോക്കിയില്ല ഇറങ്ങി നടന്നു... സ്വന്തം വാസസ്തലതെയ്ക്ക്.

നേരം ഒരുപാടു വൈകിയിരിയ്ക്കുന്നു നിറം മങ്ങാത്ത ചിന്തകള്‍ എന്റെ മനസ്സിനെ പിടിച്ചുലയ്ക്ക്കുന്നു. ഉള്ളിലെവിടയോ തിരിച്ചുപോകനമെന്ന തോന്നല്‍ എന്റെ പാതകളിലൂടെ എന്നെ തിരിച്ചു നടത്തി.... ഇരുലുകള്‍ക്കൊടുവിലായ് കത്തുന്ന തെരുവിലക്കിനു മുന്നിലെ വീടുകാണാം ഞാന്‍ നടന്നടുത്തു.... നന്നായി വിശക്കുന്നുണ്ടായിരുന്നു.... ഇരുളുകള്‍ വീണ കല്തിട്ടയില്‍ മൂന്നു ആത്മാക്കള്‍... അവിചാരിതമായി എന്നെ കണ്ട അവരുണ്ടേ ആശ്ചര്യം കലര്‍ന്ന ചോദ്യത്തിനുത്തരം നല്‍കാതെ ഞാന്‍ പറഞ്ഞു

" എനിയ്ക്ക് വിശക്കുന്നു..... ഇഡ്ഡലി മേടിച്ചു തരുമോ" എന്റെ ഉള്ളിലെ വിരോധം മെഴുകുതിരിപോലെ ഉരുകി ഇല്ലാതെ ആയി... ഏലിയാസ്‌ എന്ന വ്യക്തിയു മായുള്ള ബന്ധം അവിടെ അവസാനിയ്ക്കരുത്‌ എന്നത് ഒരുപക്ഷെ ദൈവ ലിഖിതംയിരിയ്ക്കാം...... ഇന്നും അത് തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു....

വാല്‍കഷ്ണം - ജാത്തിയാലുള്ളത് തൂത്താല്‍ പോകില്ല.............

No comments:

Post a Comment