Sunday, December 18, 2011

മഴ

മഴ എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഏകദേശം 5 വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്രെയിനിംഗ് നുവേണ്ടി ഡല്‍ഹിയുടെ വിരിമാരിലെയ്ക്ക് ചേക്കേറിയകാലം.നഷ്ടപെടലുകള്‍ ജീവിതത്തിനു പുതിയ നിറങ്ങള്‍ നല്കിയിരിയ്ക്കുന്നു. NATIONAL Fire Service Training center ന്റെ അഞ്ചാം നിലയിലിരുന്ന് ഒരു പരുന്തിനെ പോലെ നിലത്തു കണ്ണോ ടിയ്ക്കുവാന്‍ എനിയ്ക്കുവലിയ ഇഷ്ടമാണ്. വന്നിട്ട് 14 ദിനരാത്രങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു.rescue tender ലെ എന്റെ ഡ്യൂട്ടി തീരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. റോഡ്‌ അക്സിടെന്റുകള്‍ ക്കുപഞ്ഞമോന്നുമില്ലെങ്കിലും ട്രെയിനിംഗ് സെന്റര്‍ ന്റെ rescue tender കള്‍ പോകാറില്ല. അതുകൊണ്ടുതന്നെ പതിനാലുടിവസമായി എനിയ്ക്ക് പണിയും നന്നേ കുറവ്. പുറത്തു സിരകളില്‍ ലഹരിപകരുന്ന അന്തരീക്ഷം. നിശയെ കീറി മുറിച്ചുകൊണ്ട് ചീറിപ്പായുന്ന മെട്രോ ട്രെയിനിനുകളും. തെരുവുകളില്‍ സോഡിയം വേപ്പര്‍ ലാമ്പിന്റെ ഉന്മാടം നിറഞ്ഞ മഞ്ഞ. ഏറെതാമാസിച്ചിട്ടും തെരുവുകള്‍ വിട്ടുപോകാത്ത വേശ്യകളും ഒക്കെ സ്തിരം കാഴ്ചകള്‍ മാത്രം. അമ്ബരച്ചുംബികളായ കെട്ടിടങ്ങളില്‍ അവിടിവിടെയായി മാത്രം മങ്ങിയ വെളിച്ചം കാണുന്നു. വരവരിയ്ക്കാതെ ഉള്ള മഴ എന്നെ പുളകിതനാക്കി. അപ്രതീക്ഷിതമായ മഴയുടെ നനുത്ത അന്തരീക്ഷം എന്നിലേവിടെയോ ഒരു പ്രണയം തുടിപ്പിച്ചു. ആ ലഹരിയില്‍ ഞെപ്പോഴോ തുറന്നിട്ട ജനാലയ്ക്കരികില്‍ ഉറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ രൌദ്ര ഭാവത്തില്‍ എത്തിയ മഴ എന്നെ വിളിച്ചുണര്‍ത്തി. കണ്ണുകള്‍ തുറന്നു പുറമേ ഒന്ന് കണ്ണോടിച്ചു. തണുത്ത കാറ്റു ജനാലയിലൂടെ അരിച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാം. ആ അന്തരെക്ഷത്തിലെന്തോ ഒരു തരം മടുപ്പ് ഞാന്‍ ജനാല ചാരിയിട്ടു താഴെ ബെഡില്‍ പോയി കിടന്നു. ഇപ്പോലെനിയ്ക്ക് കാറ്റിന്റെ ചൂളം വിളി ദൂരെ എവിടെയോ ആയി വളരെ വ്യക്തമായി കേള്‍ക്കാം. എപ്പോളാണ്‌ ഉറങ്ങിയതെന്ന് ഓര്‍മയില്ല. രാവിലെ ആരൊക്കെയോ ചേര്‍ന്ന് കുലുക്കിവിളിയ്ക്കുംപോള്‍ കാതുകളില്‍ മുഴങ്ങിയത് ക്രാഷ് ബെല്ലാണ്. എന്തോ സംഭവിച്ചിരിയ്ക്കുന്നു rescue tender ന്റെ turn അറിയിച്ചിരിയ്ക്കുന്നു. ഉറക്കതിലെപ്പോലോ അയഞ്ഞു കിടന്ന overall suit ന്റെ സിപ്‌ വലിച്ചു മുറുക്കികൊണ്ട് ഞാന്‍ താഴേയ്ക്കോടി തൂണ്‌കളിലൂടെ ഊര്‍ന്നിറങ്ങി നിലത്തെത്തി. പോകാന്‍ തയ്യാറായി നില്‍ക്കുന്ന ആവഹനത്തില്‍ നിന്നും ഫോര്‍മാന്‍ റാങ്കില്‍ ഉള്ള ആള്‍ വാതില്‍ തുറന്നു എനിയ്ക്ക് കൈ തന്നു സഹായിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കയറുകയും വാഹനം കുറച്ചധികം ധൂമങ്ങളെ നിലത്തു ബാക്കിയാക്കികൊണ്ട് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ആ സുന്ന്ദരിയായ ഡല്‍ഹിയുടെ വിരിമാറിനെ കീറിമുറിച്ചു ദിഗന്തങ്ങള്‍ മുഴങ്ങുന്ന കാഹളവും പുറപ്പെടുവിച്ചു ഓടിമറഞ്ഞു. ഉറക്കത്തില്‍ നിന്ന് പെട്ടെന്നെഴുനെട്ടതുകൊണ്ട് കണ്പീലികളിലോരുതരം തൂക്കം. കണ്ണുകള്‍ വലിച്ചു തുറന്നുകൊണ്ട് ഞാന്‍ ചുറ്റുപാടും നോക്കി തലേ ദിവസത്തെ എന്റെ സുന്ദരിയായ മഴ പുറത്തൊക്കെ താണ്ടാവമാടിയിരിയ്ക്കുന്നു കാഴ്ചകളൊന്നും കണ്ണുകളില്‍ നിറയുന്നില്ല. ആരുമൊന്നും മിണ്ടുന്നുമില്ല വാഹനം ഈതോ ദേശീയ പാതയിലൂടെ കുതിച്ചു പായുകയാണ്. ഏകദേശം 45 മിനുട്ടിനോടുവില്‍ ഡ്രൈവര്‍ എന്തോ പറഞ്ഞുകൊണ്ട് വാഹനം യു ടേണ്‍ എടുത്തു മീടിയന്റെ അങ്ങേതലയ്ക്കല്‍ ഒതുക്കി നിര്‍ത്തി. ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലൊരു EICHER ലോറി. നിലതൊക്കെ തലം കെട്ടിനില്‍ക്കുന്ന രക്തത്തിലോക്കെ ഈച്ചകള്‍ വട്ടമിട്ടു പാറുന്നു. ആരൊക്കെയോ ചേര്‍ന്ന് ഡ്രൈവറെ എപ്പോളോ പുറത്തെടുത്തിരുന്നു. പൊളിഞ്ഞ തകരങ്ങില്‍ക്കിടയിലൂടെ നോക്കിയാല്‍ കാണാം ഒരാള്‍കൂടി ബാക്കിയുണ്ട്. hydrolic cutter ഉം spredder ഒക്കെയായി അരമനിയ്ക്കൂര്‍നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൊളിച്ചെടുത്ത വാതില്‍ താഴെയ്ക്കിട്ടപ്പോള്‍ മുന്നെയ്ക്കൊന്നാഞ്ഞ അവന്റെ കൈകളില്‍ ഞാന്‍ കടന്നുപിടിച്ചു. പിടിമുരുക്കിയിട്ടും ഒരുപഴം തുണി പോലെ അവന്‍ എന്റെ കൈഇല്നിന്നുമ് ഊര്‍ന്നുവീഴാന്‍ തുടങ്ങി കാരണം അവന്റെ ശരീരത്തില്‍ ഇനി നുരുങ്ങാന്‍ എല്ലുകളില്ലാരുന്നു. അമ്മേ..... കയ്യുകളിലെയ്ക്ക് പടര്‍ന്നുകയറിയ ആ തണുപ്പിലൂടെ എനിയ്ക്കുമാനസ്സിലായി അവന്‍ ഒരു മൃതശരീര മായി മാറിയിരിയ്ക്കുന്നു. വെറും 15 മാത്രം പ്രായമുള്ള ആബാലനും അവന്റെ എണ്ണ മയമില്ലാത്ത ചെമ്പന്‍ മുടികളുംഎന്റെ മനസ്സിന്റെ ഉള്ളിലെയ്ക്കെവിടെയോ അഴ്നിറങ്ങി. പിടിമുറുക്കുവാന്‍ കഴിയാതെ ആശരീരം താഴെയ്ക്കുവീഴാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഇരുകൈകളും കൊണ്ട് താങ്ങി പോട്ടിയനട്ടെല്ലും കീറിപ്പോയ വയറിലൂടെ കാണാനാകുന്ന അന്തരികാവയവുമെല്ലാം എന്റെ കണ്ണുകളില്‍ ഭീതി പടര്‍ത്തി. ഒരുനിമിഷതെയ്ക്ക് എന്റെ കൈകള്‍ക്കുള്ള ബലം നഷ്ടപ്പെട്ടു. എന്താനുസംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുന്നെ എന്റെ കയ്യില്‍നിന്നും ഊര്‍ന്നു വീണു. ചേതനയറ്റ ജീവനുമുന്നിലെ ചെതനയുള്ള ജെവന്റെ നിഷ്ക്രീയത......... നിലത്തുവീണ പ്രേതത്തെ പോളിത്തീന്‍ ബാഗ്ഗിലാക്കുന്ന പോലീസുകാര്‍.....ഒരുനിമിഷം അവസാനമായി ഞാനവന്റെ മുഖം കണ്ടു പാറിപറന്ന ചെമ്പന്‍ മുടികളുള്ള ബാലന്‍ .......കണ്ണേ പിന്‍ വലിയുക... എന്റെ മനസ്സ് മന്ത്രിച്ചു. ഉപകരണങ്ങള്‍ തിരികെ വാനില്‍ വച്ചിട്ട് തിരികെ rescue tender ലിരുന്നു. കണ്ണുകള്‍ക്കുമുന്നില്‍ കാഴ്ചകള്‍ മങ്ങിയിരിയ്ക്കുന്നു കാതുകള്‍ക്ക് മുന്നിലെ ആരവങ്ങള്‍ നിലച്ചിരിയ്ക്കുന്നു. പച്ചമാംസവും ചോരയുടെയും ഗന്ധം മാത്രം. ആരായിരുന്നു ആ ബാലന്‍ പതിനഞ്ചു വയസ്സുതോന്ന്നുന്ന നാളെയുടെ യുവത്വം.... എനിയ്ക്കറിയില്ല.... തളംകെട്ടിനില്‍ക്കുന്ന ചിന്തകള്‍ക്കൊടുവില്‍ എനിയ്ക്കുതോന്നി..... ഞാന്‍ സ്നേഹിച്ച മഴ രൌദ്രം പൂണ്ടപ്പോള്‍ ഇവന്റെജീവനും ഒരുതുള്ളി കണ്ണു നീരായി മാറി .............
ഒടിയന്‍

No comments:

Post a Comment